in , , ,

LOVELOVE

ലോകത്തിലെ മികച്ച സ്ട്രൈക്കർ ബെൻസിമയാണെന്ന് റയൽ ഗോൾ കീപ്പർ..

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചേസ്റ്റർ സിറ്റി സ്പോർട്ടിങ് ലിസ്ബണുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യ പാദത്തിൽ അഞ്ചു ഗോൾ വിജയം സിറ്റി നേടിയിരുന്നതിനാൽ സിറ്റിയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ലിവർപൂളും ബയേൺ മ്യുണിക്കുമാണ് റയൽ മാഡ്രിഡിനും മാഞ്ചേസ്റ്റർ സിറ്റിക്ക് പുറമെ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയ മറ്റു ടീമുകൾ

ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർ കരിം ബെൻസിമ തന്നെയാണെന്ന് റയൽ മാഡ്രിഡ്‌ ഗോൾ കീപ്പർ തിബൌ കോർട്ടോയ്‌സ്. ഇന്നലെ നടന്ന പി എസ് ജി ക്കെതിരെയായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കരീം ബെൻസെമയാണ് ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർ.ലെവൻഡോവ്‌സ്‌കി ഇന്നലെ 3 ഗോളുകൾ നേടി, പക്ഷേ 2 പെനാൽറ്റികൾ… ഈ വർഷത്തെ ബാലൺ ഡി ഓറിൽ താൻ എങ്ങനെ ഉയർന്ന റാങ്കിൽ എത്തിയെന്നു അദ്ദേഹം ഇന്നലെ കാട്ടിതന്നു “.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്നലെ പി എസ് ജി യെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു കൊണ്ടാണ് റയൽ മാഡ്രിഡ്‌ ക്വാർട്ടേറിലേക്ക് കുതിച്ചത് . റയലിൻ വേണ്ടി മൂന്നു ഗോളുകളും നേടിയത് ബെൻസിമയായിരുന്നു. എമ്പാപ്പേയാണ് പി എസ് ജി യുടെ ഏക ഗോൾ സ്വന്തമാക്കിയത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചേസ്റ്റർ സിറ്റി സ്പോർട്ടിങ് ലിസ്ബണുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യ പാദത്തിൽ അഞ്ചു ഗോൾ വിജയം സിറ്റി നേടിയിരുന്നതിനാൽ സിറ്റിയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്.

ലിവർപൂളും ബയേൺ മ്യുണിക്കുമാണ് റയൽ മാഡ്രിഡിനും മാഞ്ചേസ്റ്റർ സിറ്റിക്ക് പുറമെ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയ മറ്റു ടീമുകൾ

സാന്റിയാഗോ ബെർണാബുവിൽ കേറി മേയാൻ ഈ കരുത്തൊന്നും പോരാ PSG

ഡൽഹി ക്യാപിറ്റലിസിൻ വൻ തിരച്ചടി..