in ,

LOVELOVE OMGOMG LOLLOL CryCry

വീഡിയോ – തന്റെ സൂപ്പർ കാറുകളുടെ സാമ്രാജ്യം ലോകത്തിന് മുന്നിൽ കാണിച്ച് കരീം ബെൻസെമ…

തന്റെ സുഹൃത്തിൽ നിന്നും വാങ്ങിയ തന്റെ ആദ്യ കാറായ ബ്ലാക്ക് നിറത്തിലുള്ള മിനി കൂപ്പർ S, തന്റെ 18-വയസ്സിൽ ലിയോണുമായി ആദ്യ പ്രഫഷണൽ കരാർ ഒപ്പുവെച്ചതിന് ശേഷം വാങ്ങിയ BMW M6 507 CV ഉൾപ്പടെയുള്ള നിരവധി സൂപ്പർ കാറുകളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്. അദ്ദേഹത്തിന്റെ ചില സൂപ്പർ കാറുകൾ നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം…

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരീം ബെൻസെമ നിലവിൽ മിന്നുന്ന ഫോമിലാണ് യൂറോപ്പിൽ കളിച്ചു കൊണ്ടിരിക്കുന്നത്, 2021-ൽ ക്ലബ്ബിനും ദേശീയ ടീമിനും വേണ്ടി കാഴ്ച വെച്ച മികച്ച പ്രകടനം ബാലൻ ഡി ഓർ നേടുന്നവരിൽ മുൻ പന്തിയിലെത്തിച്ചിരുന്നു.

1987 ഡിസംബർ 19-ന് ഫ്രാൻസിലെ ലിയോണിൽ ആണ് കരീം മുസ്തഫ ബെൻസെമ ജനിക്കുന്നത്, ബെൻസെമയുടെ ആദ്യ പ്രൊഫഷണൽ ക്ലബ്ബും ഫ്രഞ്ച് ക്ലബ്ബായ ലിയോണായിരുന്നു, 2004 മുതൽ 2009 വരെ ലിയോണിൽ കളിച്ച ബെൻസെമ 2009-ലാണ് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ എത്തുന്നത്, പിന്നീട് ലോകഫുട്ബോളിന്റെ ചരിത്രത്തിലേക്കാണ് കരീം ബെൻസെമ നടന്നു കയറിയത്.

എന്തായാലും കഴിഞ്ഞ ദിവസം (ഡിസംബർ 19) തന്റെ 34-ആമത് ജന്മദിനം ആഘോഷിച്ച കരീം ബെൻസെമ തന്റെ സൂപ്പർ കാറുകളുടെ കളക്ഷൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു, തന്റെ സ്വന്തം യൂട്യൂബ് ചാനലിലും മറ്റുമായാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

തന്റെ സുഹൃത്തിൽ നിന്നും വാങ്ങിയ തന്റെ ആദ്യ കാറായ ബ്ലാക്ക് നിറത്തിലുള്ള മിനി കൂപ്പർ S, തന്റെ 18-വയസ്സിൽ ലിയോണുമായി ആദ്യ പ്രഫഷണൽ കരാർ ഒപ്പുവെച്ചതിന് ശേഷം വാങ്ങിയ BMW M6 507 CV ഉൾപ്പടെയുള്ള നിരവധി സൂപ്പർ കാറുകളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്.

അദ്ദേഹത്തിന്റെ ചില സൂപ്പർ കാറുകൾ നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം…

– 1500 ഹോർസ് പവറുള്ള, 2.4 മില്യൺ യൂറോ വില വരുന്ന ബുഗാട്ടി ഷിറോൺ.

– ലോകത്തിൽ ആകെ അഞ്ച് എണ്ണം മാത്രമുള്ള, 1.4 മില്യൺ യൂറോ വിലയുള്ള Bugatti Veyron Pur Sang -ന്റെ ഒരെണ്ണം ബെൻസെമയുടെ കൈകളിലാണ്.

കരീം ബെൻസെമയുടെ ഇഷ്ട ബ്രാന്റായ ഫെരാരിയുടെ കാറും അദ്ദേഹം വാങ്ങിയിട്ടുണ്ട്, കൂടാതെ McLaren-Mercedes SLR, Mercedes G65 AMG, Audi RS 4, RS 6 and RS Q8 തുടങ്ങി കരീം ബെൻസെമയുടെ സൂപ്പർ കാറുകളുടെ നിര അങ്ങനെ നീണ്ടു പോകുകയാണ്, തന്റെ കാറുകളുടെ സാമ്രാജ്യത്തിലേക്ക് അദ്ദേഹം ഇനിയും സൂപ്പർ കാറുകൾ ചേർത്തേക്കാം..

നിങ്ങളറിയണം CR7 എന്ന മനുഷ്യനെ, ദുരിതമനുഭവിക്കുന്ന ലാ പാൽമയിലെ ജനങ്ങൾക്ക് സഹായം നൽകാൻ CR7 ഒപ്പ് വെച്ച ജേഴ്സി ലേലത്തിൽ…

PSG സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ്‌ തയ്യാറാണെന്ന് റിപ്പോർട്ട്‌…