in

LOVELOVE LOLLOL AngryAngry OMGOMG CryCry

PSG സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ്‌ തയ്യാറാണെന്ന് റിപ്പോർട്ട്‌…

സൂപ്പർ താരത്തെ വാങ്ങാനുള്ള ഓപ്ഷനിൽ ലോൺ അടിസ്ഥാനത്തിലുള്ള കരാറിൽ വിഞ്ഞാൾഡമിനെ ടീമിലെത്തിക്കാനാണ് അത്‌ലറ്റിക്കോ മാഡ്രിഡ്‌ ശ്രമിക്കുകയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിരവധി വമ്പൻ ക്ലബ്ബുകളാണ് വിഞ്ഞാൾഡമിനെ സ്വന്തമാക്കാൻ രംഗത്തുള്ളത് എന്നതുകൊണ്ട് തന്നെ വിഞ്ഞാൾഡം ട്രാൻസ്ഫർ വളരെ രസകരമായി മാറും എന്ന കാര്യം ഉറപ്പാണ്.

PSG Players were atacked

ഫ്രഞ്ച് വമ്പൻമാരായ പാരിസ് സെന്റ് ജർമയിൻ കഴിഞ്ഞ സമ്മർ ട്രാൻസഫറിൽ തങ്ങളുടെ ടീമിലെത്തിച്ച നെതർലാൻഡ്സ് ഇന്റർനാഷണൽ സൂപ്പർ താരമായ ജോർജിഞ്ഞോ വിഞ്ഞാൾഡമിനെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ റൂമറുകളാണ് നിലവിൽ ഫുട്ബോൾ ലോകത്ത് ഉയരുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി മിന്നുംപ്രകടനം കാഴ്ച വെച്ച വിഞ്ഞാൾഡമിനെ 2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് പിസ്ജി സ്വന്തമാക്കിയത്, കൂടാതെ ലയണൽ മെസ്സി, സെർജിയോ റാമോസ്, ജിയാൻലുഗി ഡോണരുമ്മ തുടങ്ങിയ സൂപ്പർ തരങ്ങളെയെല്ലാം പിസ്ജി കഴിഞ്ഞ സമ്മറിലാണ് ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കുന്നത്.

PSG Players were atacked

നിലവിൽ ഈ സീസണിൽ 21 മത്സരങ്ങളിലാണ് ജോർജിഞ്ഞോ വിഞ്ഞാൽഡം പിസ്ജിക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ളത്, എന്നാൽ ഫ്രഞ്ച് ക്ലബ്ബിനൊപ്പം പ്രതീക്ഷിച്ച ഫോമിലേക്കുയരാൻ വിഞ്ഞാൾഡമിന് കഴിഞ്ഞിട്ടില്ല, നിലവിൽ 2024 വരെയാണ് ഈ ഡച്ച് സൂപ്പർ താരം പിസ്ജിയുമായി കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്.

പിസ്ജി ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത ജോർജിഞ്ഞോ വിഞ്ഞാൾഡം പിസ്ജി ക്ലബ്ബ്‌ വിട്ടേക്കുമെന്ന് തരത്തിലുള്ള വാർത്തകൾ പുറത്തു വന്നതതോടെയാണ് പല യൂറോപ്യൻ ക്ലബ്ബുകളും താരത്തിനു വേണ്ടി രംഗത്തെത്തുന്നത്.

ഇപ്പോഴിതാ സ്പെയിൻആസ്ഥാനമായുള്ള ഔട്ട്‌ലെറ്റായ ടോഡോഫിചാജസ് പറയുന്നത് ലാലിഗ വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് വിഞ്ഞാൾഡമിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്, ക്ലബ്ബിന്റെ മധ്യനിരയുടെ ശക്തി കൂട്ടുവാൻ വേണ്ടി വിഞ്ഞാൾഡമിനെ ടീമിലെത്തിക്കാനാണ് ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ്‌ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സൂപ്പർ താരത്തെ വാങ്ങാനുള്ള ഓപ്ഷനിൽ ലോൺ അടിസ്ഥാനത്തിലുള്ള കരാറിൽ വിഞ്ഞാൾഡമിനെ ടീമിലെത്തിക്കാനാണ് അത്‌ലറ്റിക്കോ മാഡ്രിഡ്‌ ശ്രമിക്കുകയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിരവധി വമ്പൻ ക്ലബ്ബുകളാണ് വിഞ്ഞാൾഡമിനെ സ്വന്തമാക്കാൻ രംഗത്തുള്ളത് എന്നതുകൊണ്ട് തന്നെ വിഞ്ഞാൾഡം ട്രാൻസ്ഫർ വളരെ രസകരമായി മാറും എന്ന കാര്യം ഉറപ്പാണ്.

വീഡിയോ – തന്റെ സൂപ്പർ കാറുകളുടെ സാമ്രാജ്യം ലോകത്തിന് മുന്നിൽ കാണിച്ച് കരീം ബെൻസെമ…

ഹാലൻഡ് -റയൽ-ബാഴ്‌സ ട്രാൻസ്ഫർ വാർത്തകളിൽ നിലപാട് വ്യക്തമാക്കി ഹാലൻഡിന്റെ ഏജന്റ്…