ലയണൽ മെസ്സിയെ വിമർശിക്കുന്നവർക്ക് ഫുട്ബോളിനെ പറ്റി ഒന്നും അറിയില്ലെന്ന് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസിമ.
ഫ്രഞ്ച് മാധ്യമമായ TF 1 ന്ന് അനുവദിച്ച അഭിമുഖത്തിലാണ് ബെൻസിമയുടെ പ്രസ്താവന.പി എസ് ജി യിലേക്ക് ചേക്കേറിയ ശേഷം മെസ്സിക്ക് ഗോളുകൾ നേടാൻ സാധിക്കാത്തതിനെ പറ്റി ബെൻസിമയുടെ അഭിപ്രായം ആരാഞ്ഞപ്പോളാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
മെസ്സി എന്ത് കൊണ്ട് പി സി ജി യിൽ വിജയമായില്ല.അദ്ദേഹം ഗോളുകൾ നേടാത്തത് കൊണ്ടാണോ നിങ്ങൾ മെസ്സി പി എസ് ജി യിൽ വിജയിച്ചില്ല എന്ന് പറയുന്നത് എങ്കിൽ നിങ്ങൾക്ക് ഫുട്ബോളിനെ പറ്റി യാതൊരു അറിവുമില്ല. ഗോളുകൾ നേടുക എന്നൊള്ളതല്ല മാത്രമല്ല ഫുട്ബോൾ.
ബെൻസിമയുടെ വാക്കുകളാണ് മുകളിൽ കൊടുത്തുരിക്കുന്നത്.17 വർഷത്തെ ബാർസലണോ കരിയറിന് ശേഷം 2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് മെസ്സി പി എസ് ജി യിൽ എത്തിയത്.പി സ് ജി ക്ക് വേണ്ടി ഇതിനോടകം 6 ഗോളുകളും 4 അസ്സിസ്റ്റും മെസ്സി നേടികഴിഞ്ഞു.2022 ൽ കൊറോണ ബാധിതൻ ആയതിനാൽ അദ്ദേഹത്തിന് ഇതു വരെ ഒരു മത്സരത്തിൽ പോലും ബൂട്ട് കെട്ടാൻ സാധിച്ചിട്ടില്ല.