in

LOVELOVE AngryAngry LOLLOL CryCry OMGOMG

നെയ്മർ, മെസ്സി ഉണ്ട്, അപ്പോൾ CR7-നോ? ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്ത് കെവിൻ ഡി ബ്രൂയ്ൻ

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിൽ ഇടം നേടാത്തത് ശ്രേദ്ദേയമായ കാര്യമാണ്. നിലവിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന തന്റെ ക്ലബ്ബിലെ സഹതാരമായ ബെർണാഡോ സിൽവ, ലിവർപൂളിന്റെ ഡിഫെൻഡർ വിർജിൽ വാൻ ഡി ജിക് എന്നിവരെ ഡി ബ്രൂയ്ൻ പ്രത്യേകം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

Messi and Ronaldo

ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഫൈവ്-എ-സൈഡ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം മിഡ്‌ഫീൽഡർ ആയ കെവിൻ ഡി ബ്രൂയ്ൻ. നിലവിൽ ഫുട്ബോളിൽ സജീവമായി കളിച്ചു കൊണ്ടിരിക്കുന്ന ഫുട്ബോൾ താരങ്ങളാണ് ഡി ബ്രൂയിന്റെ അഞ്ചംഗ ടീമിൽ ഇടം നേടിയത്.

Five യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും പണ്ഡിറ്റുമായ റിയോ ഫെർഡിനാന്റ് തന്റെ ഇഷ്ട ഫൈവ്-എ-സൈഡ് ടീമിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ബെൽജിയം സൂപ്പർ താരം ടീമിനെ തിരഞ്ഞെടുത്തത്.

അതേസമയം ഗോൾകീപ്പർമാരെ ഉൾപ്പെടുത്താൻ പാടില്ല എന്നും ഫെർഡിനാന്റ് പറഞ്ഞു. പിസ്ജിയുടെ അർജന്റീന താരമായ ലയണൽ മെസ്സി, പിസ്ജിയുടെ ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ, ചെൽസിയുടെ ഫ്രഞ്ച് താരമായ എൻ’ഗോളോ കാന്റെ, ലിവർപൂളിന്റെ ഡച്ച് താരമായ വിർജിൽ വാൻ ഡി ജിക്, മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരമായ ബെർണാഡോ സിൽവ എന്നിവരാണ് ഡി ബ്രൂയ്ൻ തിരഞ്ഞെടുത്ത ഫൈവ് എ സൈഡ് ടീമിൽ ഇടം നേടിയത്.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിൽ ഇടം നേടാത്തത് ശ്രേദ്ദേയമായ കാര്യമാണ്. നിലവിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന തന്റെ ക്ലബ്ബിലെ സഹതാരമായ ബെർണാഡോ സിൽവ, ലിവർപൂളിന്റെ ഡിഫെൻഡർ വിർജിൽ വാൻ ഡി ജിക് എന്നിവരെ ഡി ബ്രൂയ്ൻ പ്രത്യേകം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

പുതുവർഷത്തിലെ ആദ്യ മത്സരത്തിനായി മെസ്സി ഇന്നിറങ്ങുന്നു, പി സ്‌ ജി യുടെ എതിരാളികൾ സ്റ്റാടെ ഡി റെയിംസ്

മെസ്സിയുടെ വിമർശകർക്ക് ഫുട്ബോളിനെപ്പറ്റി ഒന്നുമറിയില്ലെന്ന് ബെൻസിമ.