in , ,

പുതുവർഷത്തിലെ ആദ്യ മത്സരത്തിനായി മെസ്സി ഇന്നിറങ്ങുന്നു, പി സ്‌ ജി യുടെ എതിരാളികൾ സ്റ്റാടെ ഡി റെയിംസ്

2022 ലെ ആദ്യ മത്സരത്തിനായി മെസ്സി ഇന്നിറങ്ങുന്നു. പി സ്‌ ജി യുടെ എതിരാളികൾ സ്റ്റാടെ ഡി റെയിംസ്. ലീഗിൽ വിജയകുതിപ്പ് തുടരാൻ പി എസ് ജി.മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1:15 ന്ന്

Messi UCL record for PSG

കോവിഡിൽ നിന്ന് മുക്തനായി മെസ്സി തിരകെയെത്തുന്നു. പി എസ് ജി ഇന്ന് സ്റ്റാടെ ഡി റെയിംസിനെ നേരിടും.മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1:15 ന്ന് ആരംഭിക്കും.

Messi UCL record for PSG

കോവിഡ് മുക്തനായി മെസ്സി തിരകെ എത്തുന്നു എന്നൊള്ളത് തന്നെയാണ് ഇന്നത്തെ മത്സരത്തിന്റെ സവിശേഷത.റെയിംസിൻ എതിരെ എല്ലാ വിധ കോമ്പറ്റിഷനകളിൽ നിന്നായി പി സി ജി ഏഴു വിജയം സ്വന്തമാക്കിട്ടുണ്ട്.അവസാനമായി ഇരു ടീമുകളും ഓഗസ്റ്റിലാണ് ഏറ്റുമുട്ടിയത്. അന്ന് റെയിംസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പി സ്‌ ജി തോൽപ്പിച്ചിരുന്നു.

21 മൽസരങ്ങളിൽ നിന്ന് 15 വിജയവും 5 തോൽവിയും ഒരു സമനിലയും അടക്കം 50 പോയിന്റുമായി പി സ്‌ ജി തന്നെയാണ് ലീഗിൽ ഒന്നാമത്.21 മത്സരങ്ങളിൽ നിന്ന് 24 പോയിന്റ് മാത്രമുള്ള റെയിംസ് പതിനാലാം സ്ഥാനത്താണ്.ഗ്രോയിൻ ഇഞ്ചുറിക്ക് ശേഷം എമ്പാപ്പേയും ടീമിൽ തിരകെയെത്തിട്ടുണ്ട്.

അവസാന 5 കളികളിൽ 3 വിജയവും രണ്ടു സമനിലയുമാണ് പി എസ് ജി യുടെ സമ്പാദ്യം.എമ്പാപ്പേയുടെ മെസ്സിയുടെ മടങ്ങുവരവു പി എസ് ജിയെ ഉത്തേജിപ്പിക്കും.

UCL പ്രതീക്ഷ സജീവമാക്കി യുണൈറ്റഡ് ആദ്യ നാലിൽ, ഓൾഡ് ട്രാഫോഡിൽ വിജയിച്ചത് അവസാനനിമിഷ ഗോളിൽ

നെയ്മർ, മെസ്സി ഉണ്ട്, അപ്പോൾ CR7-നോ? ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്ത് കെവിൻ ഡി ബ്രൂയ്ൻ