in , ,

LOVELOVE

UCL പ്രതീക്ഷ സജീവമാക്കി യുണൈറ്റഡ് ആദ്യ നാലിൽ, ഓൾഡ് ട്രാഫോഡിൽ വിജയിച്ചത് അവസാനനിമിഷ ഗോളിൽ

പരിശീലകൻ റാൾഫ് റാഗ്നിക്കിന് കീഴിൽ നിലവിൽ ആശ്വാസം പകരുന്ന പ്രകടനമാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ച വെക്കുന്നതെങ്കിലും, ഓൾഡ് ട്രാഫോഡിലേക്ക് കിരീടങ്ങൾ എത്തിക്കുവാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും സംഘത്തിനും കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കൂടാതെ, 2017-ന് ശേഷമുള്ള ആദ്യ കിരീടമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന വമ്പൻ ക്ലബ്ബിന്റെ പുതുതലമുറ തേടുന്നത്.

യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കി ചുവന്ന ചെകുത്താന്മാർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ പോയന്റ് ടേബിളിൽ നാലാം സ്ഥാനക്കാരായ വെസ്റ്റ് ഹാമിനെതിരെ തങ്ങളുടെ ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം കാണുന്നതും, ലീഗ് പോയന്റ് ടേബിളിൽ ആദ്യ നാലിലെത്തുന്നതും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാർക്ക് മാത്രമേ 2022-2023 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുകയുള്ളൂ, ഈ വിജയത്തോടെ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി. എങ്കിലും ആഴ്സനൽ, ടോട്ടനം, വെസ്റ്റ് ഹാം തുടങ്ങിയ ക്ലബ്ബുകൾ തങ്ങളുടെ തൊട്ടുപിറകിലുണ്ടെന്നതിനാൽ ലീഗിലെ ഇനി വരാനിരിക്കുന്ന മത്സരങ്ങൾ റെഡ് ഡെവിൾസിനെ സംബന്ധിച്ച് നിർണ്ണായകമാണ്.

വെസ്റ്റ് ഹാമിനെതിരെ ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് മത്സരത്തിൽ അല്പം മുന്നിട്ട് നിന്നതെങ്കിലും മത്സരത്തിന്റെ 90മിനിറ്റിനുള്ളിൽ ഗോളുകൾ നേടാനാകാത്തത് ആരാധകർക്ക് നിരാശ സമ്മാനിച്ചിരുന്നു. എന്നാൽ 90 മിനിറ്റ് കഴിഞ്ഞ് 3 മിനിറ്റ് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് കവാനിയുടെ അസിസ്റ്റിൽ നിന്ന് ഇംഗ്ലീഷ് താരമായ മാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോൾ നേടുന്നത്.

പരിശീലകൻ റാൾഫ് റാഗ്നിക്കിന് കീഴിൽ നിലവിൽ ആശ്വാസം പകരുന്ന പ്രകടനമാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ച വെക്കുന്നതെങ്കിലും, ഓൾഡ് ട്രാഫോഡിലേക്ക് കിരീടങ്ങൾ എത്തിക്കുവാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും സംഘത്തിനും കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കൂടാതെ, 2017-ന് ശേഷമുള്ള ആദ്യ കിരീടമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന വമ്പൻ ക്ലബ്ബിന്റെ പുതുതലമുറ തേടുന്നത്.

ആശ്വാസ ജയം തേടി ഇന്ത്യ, ഗെയ്ക്വാദിന് അരങ്ങേറ്റം ലഭിച്ചേക്കില്ല.

പുതുവർഷത്തിലെ ആദ്യ മത്സരത്തിനായി മെസ്സി ഇന്നിറങ്ങുന്നു, പി സ്‌ ജി യുടെ എതിരാളികൾ സ്റ്റാടെ ഡി റെയിംസ്