റൊണാൾഡോ യുണൈറ്റഡ് വിടുമെന്ന് വാർത്തകൾ അടിസ്ഥാനരഹിതം എന്ന് ഫാബ്രിസിയോ..
മാഞ്ചേസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ സന്തുഷ്ടവാൻ അല്ലെന്നും അദ്ദേഹം ഉടനെ തന്നെ ടീം വിടുമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. യുണൈറ്റഡ് ആരാധകരുടെ ആശങ്കക്ക് അറുതി വരുത്തി കൊണ്ടാണ് ഫാബ്രിയസോയുടെ പ്രഖ്യാപനമെത്തിയത്.
റൊണാൾഡോ യുണൈറ്റഡിൽ സന്തോഷവാനാണെന്നും അദ്ദേഹം ടീം വിടുന്നതിന് പറ്റി ചിന്തിച്ചിട്ട് പോലുമില്ലെന്നും ഫാബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.യുണൈറ്റഡിന് വേണ്ടി മത്സരങ്ങൾ ജയിക്കുക എന്നുള്ളത് മാത്രമാണ് റൊണാൾഡോ ഇപ്പൊ ആഗ്രഹിക്കുന്നത് എന്നും വ്യാജ വാർത്തകൾ വിശ്വാസിക്കേണ്ടത് ഇല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡിലേക്ക് 12 വർഷങ്ങൾക്ക് ശേഷം തിരകെ എത്തിയ അദ്ദേഹം ഈ സീസണിൽ പല കോമ്പറ്റിഷനുകളിൽ നിന്നായി യുണൈറ്റഡിന് വേണ്ടി 14 ഗോളുകളും മൂന്നു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.