in ,

പരമ്പര തൂത്തുവാരി ദക്ഷിണ ആഫ്രിക്ക, ദീപക് ചാഹറിന്റെ പോരാട്ടം പാഴായി..

പരമ്പര തൂത്തുവാരി ദക്ഷിണ ആഫ്രിക്ക. ദീപക് ചാഹാറിന്റെ പോരാട്ടം പാഴായി. കെ ൽ രാഹുലിന്റെ കീഴിൽ ആദ്യ വിജയത്തിനായി ഇന്ത്യ ഇനിയും കാത്തിരിക്കണം. ക്വിന്റൺ ഡി കോക്ക് പരമ്പരയിലെ താരം.

Indian Team in Srilanka [Republic World]

പരമ്പര തൂത്തുവാരി ദക്ഷിണ ആഫ്രിക്ക. അവസാന ഏകദിന മത്സരത്തിൽ ദക്ഷിണ ആഫ്രിക്ക നാലു റൺസിന് ഇന്ത്യയെ തോൽപിച്ചു.

ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ കെ ൽ രാഹുൽ ദക്ഷിണ ആഫ്രിക്കയെ ബാറ്റിംഗിന് അയച്ചു. ഡി കോക്കിന്റെ സെഞ്ച്വറിയുടെയും വാൻ ഡർ ഡസ്സന്റെ അതിവേഗ ഫിഫ്റ്റിയും മില്ലറിന്റെ അവസാന ഓവറുകളിലെ കൂറ്റൻ അടികളും ദക്ഷിണ ആഫ്രിക്കൻ സ്കോർ 287 ൽ എത്തിച്ചു. ഇന്ത്യക്ക് വേണ്ടി പ്രസിദ് കൃഷ്ണ മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ കെ ൽ രാഹുലിനെ ഒൻപതു റൺസിൻ നഷ്ടപെട്ടു. ധവാന്റെയും കോഹ്ലിയുടെയും ഫിഫ്റ്റി ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കും എന്ന് കരുതിയെങ്കിലും ദക്ഷിണ ആഫ്രിക്കൻ ബൗളേർമാർ സാഹചര്യത്തിൻ ഒത്തു ഉയർന്നപ്പോൾ ഇരു ബാറ്റസ്മാൻമാരും കൂടാരം കേറി. അവസാന ഓവറുകളിൽ കൂറ്റൻ അടികൾ കൊണ്ട് ദീപക് ചാഹാർ പ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യയെ വിജയത്തിൽ എത്തിക്കാൻ സാധിച്ചില്ല.ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി എൻഗിടി മൂന്നു വിക്കറ്റ് വീഴ്ത്തി.

പരമ്പരയിൽ ഉടനീളം ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തുയെടുത്ത ഡി കോക്കാണ് പരമ്പരയിലെ താരം.

റൊണാൾഡോ യുണൈറ്റഡ് വിടുമെന്ന് വാർത്തകൾ അടിസ്ഥാനരഹിതം എന്ന് ഫാബ്രിസിയോ..

റാമോസിന് ഗോൾ, ചൈനീസ് ന്യൂഇയർ ആഘോഷിച്ച് പിസ്ജി, ഒപ്പം നാല് ഗോളിന്റെ വമ്പൻ വിജയവും