in , ,

LOVELOVE CryCry

റാമോസിന് ഗോൾ, ചൈനീസ് ന്യൂഇയർ ആഘോഷിച്ച് പിസ്ജി, ഒപ്പം നാല് ഗോളിന്റെ വമ്പൻ വിജയവും

ഈ വിജയത്തോടെ 22 മത്സരങ്ങളിൽ നിന്ന് 53 പോയന്റുമായി ലീഗ് പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരിൽ നിന്നും 11 പോയന്റ് ലീഡിലാണ് പാരിസ് സെന്റ് ജർമയിൻ കഴിഞ്ഞ തവണ കൈവിട്ട് പോയ ലീഗ് കിരീടം നേടിയെടുക്കാൻ കുതിക്കുന്നത്. കൂടാതെ റയൽ മാഡ്രിഡിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും പിസ്ജി താരങ്ങൾ മികച്ച ഫോം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Ramos PSG

ഫ്രഞ്ച് ലീഗ് മത്സരത്തിൽ റെയിംസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് വിട്ട് പാരിസ് സെന്റ് ജർമയിൻ. പിസ്ജിയുടെ മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ വെച്ച് നടന്ന മത്സരത്തിലാണ് സ്വന്തം കാണികൾക്ക് മുന്നിൽ മൗറിസിയോ പോചെട്ടിനോയുടെ ടീം മികച്ച വിജയം നേടിയെടുത്തത്.

ചൈനീസ് ന്യൂഇയർ ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൈനീസ് ഭാഷയിലുള്ള പേരുകൾ എഴുതിയ സ്പെഷ്യൽ ജേഴ്‌സി കിറ്റ് ആണ് പിസ്ജി ഈ മത്സരത്തിൽ ഉപയോഗിച്ചത്. പിസ്ജി ജേഴ്സിയിലുള്ള തന്റെ ആദ്യ ഗോൾ നേടാനും മുൻ റയൽ മാഡ്രിഡ്‌ ക്യാപ്റ്റനായ സെർജിയോ റാമോസിന് കഴിഞ്ഞു.

റെയിംസിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 44-മിനിറ്റിൽ ഇറ്റാലിയൻ മധ്യനിരതാരം മാർക്കോ വെരാട്ടി പിസ്ജിക്ക് ലീഡ് നേടി കൊടുത്തു. രണ്ടാം പകുതിയുടെ 62-മിനിറ്റിൽ സെർജിയോ റാമോസ് ഗോൾ കണ്ടെത്തിയതോടെ പിസ്ജി രണ്ട് ഗോളുകൾക്ക് മുന്നിലെത്തി.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മാർക്കോ വെരാട്ടിയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് റെയിംസ് താരമായ ഫെയിസിന്റെ ദേഹത്ത് ഡിഫ്ലക്ട് ചെയ്ത് കൊണ്ട് റെയിംസ് വലയിൽ പതിച്ചു, 67-മിനിറ്റിൽ പിറന്ന ഈ ഗോൾ ഫെയിസിന്റെ പേരിൽ സെൽഫ് ഗോളായി രേഖപ്പെടുത്തുകയും ചെയ്തു.

റെയിംസിന്റെ ഗോൾമുഖത്ത് തുടക്കം മുതൽ തന്നെ നിരവധിയായ മുന്നേറ്റങ്ങൾ കൊണ്ട് വട്ടമിട്ടു പറന്ന ഫ്രഞ്ച് യുവതാരം കയ്ലിയൻ എംബാപ്പെയുടെ അസിസ്റ്റിൽ നിന്ന് 75-മിനിറ്റിൽ പോർച്ചുഗീസ് താരം ഡാനിലോ പെരേര കൂടി ഗോൾ നേടിയതോടെ പാരിസ് സെന്റ് ജർമയിൻ മറുപടിയില്ലാത്ത നാല് ഗോളുകളുടെ വിജയം ആഘോഷിച്ചു.

ഈ വിജയത്തോടെ 22 മത്സരങ്ങളിൽ നിന്ന് 53 പോയന്റുമായി ലീഗ് പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരിൽ നിന്നും 11 പോയന്റ് ലീഡിലാണ് പാരിസ് സെന്റ് ജർമയിൻ കഴിഞ്ഞ തവണ കൈവിട്ട് പോയ ലീഗ് കിരീടം നേടിയെടുക്കാൻ കുതിക്കുന്നത്. കൂടാതെ റയൽ മാഡ്രിഡിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും പിസ്ജി താരങ്ങൾ മികച്ച ഫോം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പരമ്പര തൂത്തുവാരി ദക്ഷിണ ആഫ്രിക്ക, ദീപക് ചാഹറിന്റെ പോരാട്ടം പാഴായി..

ട്രോഫി പ്രദർശിപ്പിച്ചു, ബെൻസെമക്ക് പരിക്ക്, മത്സരം ജയിക്കാനാകാതെ റയൽ മാഡ്രിഡ്‌