in

LOVELOVE CryCry OMGOMG AngryAngry LOLLOL

2021-ലെ ഏറ്റവും മികച്ച ടീമിൽ ഇടം നേടിയത് മെസ്സിയും റോണോയുമടക്കം സൂപ്പർ താരങ്ങൾ…

പ്രമുഖ മാധ്യമമായ സ്പോർട്സ്കീട, 2021-ൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളുടെ ഒരു ടീം തയ്യാറാക്കിയിട്ടുണ്ട്, തോമസ് ട്യൂഷലിനെയാണ് അവർ ഈ ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തത്, അവർ നൽകുന്ന 2021-ലെ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളുടെ ടീം ഇങ്ങനെയാണ്…

യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളുടെ മിന്നലാട്ടം കണ്ട വർഷമാണ് 2021, ഈ മനോഹരവർഷത്തോടെ വിട പറഞ്ഞ് നമ്മൾ 2022-ലേക്ക് കടക്കാനൊരുങ്ങുകയാണ്, ഏറെ പ്രതീക്ഷകളുമായാണ് ഫുട്ബോൾ ലോകവും 2022-നെ കാത്തിരിക്കുന്നത്,

2021-ൽ നടന്ന 2020 യൂറോ കപ്പ്‌ കിരീടം സ്വന്തമാക്കിയ ഇറ്റലിയും, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 2021 കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ അർജന്റീനയും, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ചെൽസി തുടങ്ങിയവർക്കെല്ലാം 2021 മികച്ച ഓർമകളാണ് സമ്മാനിച്ചത്,

2021 വർഷത്തെ ഫിഫ ബാലൻ ഡി ഓർ പുരസ്‌കാരം ലയണൽ മെസ്സിയും, 2021-ലെ IFFHS, ഗോൾഡൻ പ്ലയെർ തുടങ്ങിയ അവാർഡുകൾ നേടിയ റോബർട്ട്‌ ലെവ ന്റോസ്കിയുമാണ് 2021-ലെ താരങ്ങളായി തിളങ്ങി നിന്നത്, ഫിഫ ദി ബെസ്റ്റ് 2021 നേടാൻ ഏറെ സാധ്യത കല്പിക്കപ്പെടുന്ന താരം കൂടിയാണ് ലെവന്റോസ്കി,

പ്രമുഖ മാധ്യമമായ സ്പോർട്സ്കീട, 2021-ൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളുടെ ഒരു ടീം തയ്യാറാക്കിയിട്ടുണ്ട്, തോമസ് ട്യൂഷലിനെയാണ് അവർ ഈ ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തത്, അവർ നൽകുന്ന 2021-ലെ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളുടെ ടീം ഇങ്ങനെയാണ്…

പരിശീലകൻ : തോമസ് ട്യൂഷൽ (ചെൽസി)

GK : എഡൗർഡ് മെൻഡി (ചെൽസി)

RB : ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് (ലിവർപൂൾ)

CB : റുബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)

CB : മാർക്വിഞ്ഞോസ് (പിസ്ജി

LB : ജാവോ കാൻസലോ (മാഞ്ചസ്റ്റർ സിറ്റി)

DMF : ജോഷ്വാ കിമ്മിച്ച് (ബയേൺ)

DMF : എൻ’ഗോളോ കാന്റെ (ചെൽസി)

AMF : കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി)

LW : കയ്ലിയൻ എംബാപ്പെ (പിസ്ജി)

RW : മുഹമ്മദ്‌ സലാഹ് (ലിവർപൂൾ)

CF : റോബർട്ട്‌ ലെവന്റോസ്കി (ബയേൺ)

പകരക്കാരുടെ ബെഞ്ചിലുള്ള താരങ്ങൾ :

– ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്

– ലയണൽ മെസ്സി (പിസ്ജി)

– അന്റോണിയോ റൂഡിഗർ (ചെൽസി)

– ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്)

– കരീം ബെൻസെമ (റയൽ മാഡ്രിഡ്‌)

– ജിയാൻലുഗി ഡോണരുമ്മ (പിസ്ജി)

ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സ് താരങ്ങളെ അവരുമായി താരതമ്യം ചെയ്യുന്നത് തമാശ പോലെയാണ്…

യുണൈറ്റഡ് സഹതാരങ്ങളോടും ആരാധകരോടുമുള്ള ക്രിസ്ത്യാനോയുടെയും ബ്രൂണോയും ഈ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനം…