in

LOVELOVE

ചെകുത്താന്മാർക്ക് ലഭിച്ച ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനം..

ചെകുത്താൻ കോട്ടയിലെ എട്ടു വർഷങ്ങൾ കൊണ്ട് അയാൾ ഓൾഡ് ട്രാഫോഡിൽ എത്തിച്ചത് അഞ്ചു പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗും അടങ്ങുന്ന ഒട്ടേറെ കിരീടങ്ങളായിരുന്നു.ഫെർഡിനാണ്ടിന്റെ ഒപ്പം ഏതു ഒരു ടീമും ഭയക്കുന്ന പ്രതിരോധനിര കൂട്ടുകെട്ട് ഉണ്ടാക്കാനും അയാൾക്ക് സാധിച്ചു.

ഡിസംബർ 25, ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുകയും പരസ്പരം സമ്മാനങ്ങളും നൽകുന്ന ദിവസം. മാഞ്ചേസ്റ്റർ യുണൈറ്റഡ് എന്നാ ഐതിഹാസിക ക്ലബ്‌ 2005 ക്രിസ്മസ് ദിനത്തിൽ ആരാധകർക്കു ഒരു വലിയ സമ്മാനം നൽകുകയുണ്ടായി.ഇന്നത്തെ ഡിഫെൻഡർമാർ കാൽ വെക്കാൻ മടിക്കുന്നടത്തു തന്റെ തല വെക്കുന്ന സാക്ഷാൽ വിഡികായിരുന്നു ആ സമ്മാനം..

വിഡികിനെ ട്രാൻസ്ഫർ ജാലകം തുറക്കുന്നതിന് മുന്നേ തന്നെ യുണൈറ്റഡ് സ്വന്തമാക്കി. ചിരവൈരികളായ ലിവർപൂളിൻ താരത്തിൽ താല്പര്യം ഒള്ളത് കൊണ്ടാണ് ഇത്തരത്തിൽ യുണൈറ്റഡ് പ്രവർത്തിച്ചത്. അത് മാത്രമല്ല വിഡികിനെ തങ്ങൾ സ്വന്തമാക്കിയ വാർത്ത പൊതു അവധി ദിവസമായ ക്രിസ്മസിൻ പുറപെടുവിച്ചതും ലിവർപൂൾ താരത്തിന് പുറകെ ആയത് കൊണ്ടായിരുന്നു.

താരത്തിന് മറ്റു ക്ലബ്ബുകളിൽ താല്പര്യം ഉണ്ടായിരുന്നു എങ്കിലും സ്പാർട്ടാക്ക് മോസ്കോ ക്ലബ്‌ താരത്തിന് വർഷങ്ങളുട കോൺട്രാക്ട് ഓഫർ ചെയ്തു എങ്കിലും തനിക്കു യൂറോപ്പിലെ മികച്ച ലീഗുകൾ കളിച്ചു കഴിവ് തെളിയിക്കണം എന്നാ വാശിയോടെ അയാൾ മോസ്കോടെ പടികൾ ഇറങ്ങി. മോസ്കോ വിടുമ്പോൾ താരത്തിന് മുന്നിൽ മൂന്നു ചോയ്സുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്നാമത്തത് തീർച്ചയായും യുണൈറ്റഡ് തന്നെ. രണ്ടാമത്തത് ഫ്ലോറേറ്റിനയും. മൂന്നാമത്തെ ക്ലബിന്റെ പേര് വെളുപ്പെടുത്താൻ അയാൾ തയ്യാറായില്ല.

വിഡികിന്റെ മഹാത്മ്യം മനസിലാക്കാൻ ഫെർഗി അയാളെ പറ്റി പറഞ്ഞ വാക്കുകൾ മാത്രം മതി.ഞങ്ങൾ കുറച്ചു നാളായി അയാളെ കാണുന്നു. മൂന്നു കൊല്ലം മുന്നേ ഫ്രാൻ‌സിൽ ആയിരുന്നു അയാളെ ഞാൻ ആദ്യം കണ്ടത്. ആ മത്സരത്തിൽ തന്നെ എന്റെ ടീമിലെ ബാക്ക് ഫോറിൽ അയാൾ വേണം എന്ന് ഞാൻ തീരുമാനിച്ചതായിരുന്നു. ഇന്ന് ഇതാ ആ ദിവസം വന്നെത്തിയിരിക്കുന്നു.ഫെർഗിയുടെ ഈ വാക്കുകൾ പുതിയ സൈനിംഗ് ചെയ്യുമ്പോ ഏതു ഒരു കോച്ച് വാഴ്ത്തി പാടുന്നത് പോലെ ആണെന്ന് എന്ന് കരുതിയവർക്ക് വിഡിക് മറുപടി കൊടുത്തത് തന്റെ കളിമികവ് കൊണ്ട് അയാൾ നേടികൊടുത്ത ട്രോഫികൾ കൊണ്ടുമായിരിന്നു. ഇന്ന് യുണൈറ്റഡ്കാർ ഏറെ ഇഷ്ടപെടുന്ന വിഡിക് തന്നെയല്ലേ തീയേറ്റർ ഓഫ് ഡ്രീംസിന് ഫെർഗി നൽകിയ ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനം.

ക്രിസ്റ്റ്യാനോ-മെസ്സി-നെയ്മർ ഇല്ല, യൂറോപ്പിലെ മികച്ച താരങ്ങളുടെ ഇലവൻ പുറത്തുവിട്ട് ഗോൾ ഡോട്ട് കോം…

ആഫ്രിക്കന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയവും കളിയിലെ താരമായ ശ്രീശാന്തും…