in

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കിയ ടീമുകളുടെ പട്ടിക പുറത്ത്; പണമെറിഞ്ഞതിൽ മുൻപന്തിയിൽ ബാംഗ്ലൂരും മുംബൈയും

IPL 2021

1. റോയൽലഞ്ചേഴ്സ് ബാംഗ്ലൂർ; ഐപിഎൽ 14 സീസണുകൾ പിന്നിടുമ്പോൾ ഇത് വരെ ഏറ്റവും കൂടുതൽ പണം മുടക്കിയ ടീമാണ് ബാംഗ്ലൂർ. ഐപിഎല്ലിൽ ഇത് വരെ ഒരു കിരീടവും ബാംഗ്ലൂർ നേടിയിട്ടില്ല എങ്കിലും 821 കോടി രൂപയാണ് ബാംഗ്ലൂർ സാലറി ഇനത്തിൽ ചിലവഴിച്ചത്.

2. മുംബൈ ഇന്ത്യൻസ്; ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയ മുംബൈയാണ് പണം ചിലവഴിച്ചവരിൽ രണ്ടാമൻ. 794 കോടിയാണ് മുംബൈ ഇന്ത്യൻസ് ചിലവഴിച്ചത്

3. കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ; രണ്ട് കിരീടങ്ങൾ സ്വന്തമാക്കിയ കൊൽക്കത്തയാണ് പട്ടികയിലെ മൂന്നാമൻ. 769 കോടിയാണ് കൊൽക്കത്തയുടെ ചിലവ്

CSK/RCB/IPL/2012/Bilal/aaveshamclub

4. ഡൽഹി ക്യാപിറ്റൽസ് / ഡൽഹി ഡെയർഡെവിൾസ്; കിരീടം നേടാനായില്ലെങ്കിലും 740 കോടി മുടക്കിയ ഡൽഹിയാണ് പട്ടികയിലെ നാലാമൻ.

5. പഞ്ചാബ് കിംഗ്സ്; കിരീടമൊന്നും നേടാനായില്ലെങ്കിലും 686 കോടിയാണ് പഞ്ചാബ് സാലറി ഇനത്തിൽ ചിലവഴിച്ചത്.

6. ചെന്നൈ സൂപ്പർ കിങ്‌സ്; മൂന്ന് ഐപിഎൽ കിരീടം നേടുകയും കളിച്ച ഒരു സീസണിൽ ഒഴികെ ബാക്കി സീസണുകളിൽ പ്ലേ ഓഫ്‌ കളിക്കുകയും ചെയ്ത ചെന്നൈ ഇത് വരെ സാലറി ഇനത്തിൽ മുടക്കിയത് 674 കോടിയാണ്.

7. സൺറൈസസ് ഹൈദരാബാദ്; 2012 നിലവിൽ വന്ന സൺറൈസസ് ഇത് വരെ ഐപിഎല്ലിൽ മുടക്കിയത് 556 കോടിയാണ്.

8. രാജസ്ഥാൻ റോയൽസ്; ഐപിഎൽ ആദ്യ സീസണിലെ ജേതാക്കളായ രാജസ്ഥാൻ ഇത് വരെ മുടക്കിയത് 524 കോടി രൂപയാണ്.

9. ഡെക്കാൻ ചാർജേഴ്സ്; 2009 ഐപിഎല്ലിലെ വിജയികളായ ഡെക്കാൻ 2011 വരെയാണ് ഐപിഎല്ലിൽ ഉണ്ടായിരുന്നത് എങ്കിലും സാലറി ഇനത്തിൽ ഡെക്കാൻ ചിലവഴിച്ചത് 146 കോടിയാണ്.

10. പൂനെ വാരിയേഴ്‌സ് ഇന്ത്യ; 2010 ൽ നിലവിൽ വന്ന് 2013 ൽ അവസാനിക്കുകയും ചെയ്ത പൂനെ വരിയേഴ്‌സ് 144 കോടിയാണ് ഐപിഎല്ലിൽ മുടക്കിയത്.അവലംബം: the cricket lounge (april 16, 2021)

അന്ന് ഒറ്റ സിക്സ് കൊണ്ട് മുംബൈയുടെ ഹീറോ ആയവൻ, അവനിന്നും മുംബെയുടെ ബഞ്ചിലുണ്ട്!

IPL ലെ ബാക്കി മത്സരങ്ങളിലും ലോകകപ്പിനും സാം കറനില്ല, ഈ താരം പകരക്കാരൻ!