in

അന്ന് ഒറ്റ സിക്സ് കൊണ്ട് മുംബൈയുടെ ഹീറോ ആയവൻ, അവനിന്നും മുംബെയുടെ ബഞ്ചിലുണ്ട്!

Adithya Tare in Mumbai Indians [Bilal/IPL/aaveshamclub]

രഞ്ജി ട്രോഫി നേടിയ ക്യാപ്റ്റനാണ് അയാൾ – പക്ഷേ അയാൾ ഓർക്കപ്പെടക ഒരു സിക്സിന്റെ പേരിലാണ്, ആതിത്യ താരെ എന്ന പേര് നമ്മുടെ മനസിൽ എത്തിക്കുന്ന ചിത്രം ജേഴ്സി കൊണ്ട് മുഖം മറച്ച് വാങ്കടേയുടെ നോർത്ത് സ്റ്റാൻഡ് ലക്ഷ്യമാക്കി കുതിക്കുന്ന ചെറുപ്പക്കാരനെയാണ്!

IPL ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയത നിറഞ്ഞ മത്സരം, അത് 2014 ലെ അവസാന ലീഗ് മത്സരമാണ്. മുംബൈ ഇന്ത്യൻസ് v രാജസ്ഥാൻ റോയൽസ്! ആ മത്സരം എങ്ങനെ മറക്കാനാവും! മറ്റൊരു IPL സീസൺ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോൾ, വീണ്ടും നാലാം സ്ഥാനത്തിന്റെ വിധി എഴുത്തിൽ ഭാഗമായി ഒരു മുംബൈ – രാജസ്ഥാൻ മത്സരം – മുംബൈക്ക് അത് രോമാഞ്ചം നൽകുന്ന ഓർമകൾ, രാജസ്ഥാനെ കാലങ്ങളോളം വേട്ടയാടിയ പരാജയം!

2014 ലെ അവസാന ലീഗ് മത്സരം, രാജസ്ഥാന് തോറ്റാൽ പോലും ക്വാളിഫൈ ചെയ്യാനാവും എന്ന സ്ഥിതിയാണ്, മുംബൈക്ക് വിജയം മാത്രം പോര, വലിയ വിജയം തന്നെ നേടിയാലേ രാജസ്ഥാന്റെ റൺ റേറ്റ് മറികടക്കാനാവു. ടോസ് നേടി രാജസ്ഥാനെ ബാറ്റിങിന് അയച്ച മുംബൈക്ക് പക്ഷേ പ്രതീക്ഷിച്ച പോലെ അവരെ ചെറിയ ടോടലിൽ ഒതുക്കാനായില്ല. 189 എന്ന വളരെ മികച്ച ടോടൽ ആണ് രാജസ്ഥാൻ പടുത്തുയർത്തിയത്! അവർ പ്ലേ ഓഫ് ക്വാളിഫിക്കേഷൻ ഉറപ്പിച്ചിരുന്നു.

Adithya Tare in Mumbai Indians [Bilal/IPL/aaveshamclub]

ആ മത്സരത്തിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ ഉണ്ടായി – സഞ്ചു സാംസൺ മുതൽ മുംബൈക്ക് വേണ്ടി തന്റെ എക്കാലത്തെയും മികച്ച t20 ഇന്നിങ്സ് കളിച്ച കോറി ആണ്ടേസൻ വരെ – പക്ഷേ!14.3 ഓവറിൽ 190 ചേസ് ചെയ്യുക എന്ന ഭീമൻ ലക്ഷ്യമാണ് മുംബൈക്കും പ്ലേ ഓഫിനും ഇടയിൽ നിന്നത്. 44 പന്തിൽ 95 നേടിയ കോറി ആണ്ടേർസന്റെ ബലത്തിൽ മുംബൈ അതിന് അടുത്ത് വരെ എത്തി.

പതിനഞ്ചാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ മുംബൈക്ക് നേടേണ്ടത് 9 റൺസ് ആണ്. ഫോക്നറുടെ ആദ്യ പന്തിൽ ആണ്ടേർസന് നേടാനായത് ഒരു റൺസ് ആണ്. എന്നാൽ ലെഗ് സ്റ്റംപ് ഫുൾടോസ് ആയി വന്ന രണ്ടാം പന്തിനെ റയ്ഡു ലോംഗ് ലെഗിലേക്ക് പറത്തി. അടുത്ത പന്തിൽ ടൈമിങ് തെറ്റിയ റൈഡുവിനെ ബൗളറുടെ എൻഡിൽ റൺ ഔട്ട് ആക്കാനുള്ള അവസരം വാട്സൻ നഷ്ടപ്പെടുത്തി – എന്നാൽ ഓവർത്രോ എടുക്കാൻ ശ്രമിച്ച് റയ്ഡു ഔട്ട് ആവുകയും ചെയ്തു – മത്സരം ടൈ ആയി!

ലക്ഷ്യം മറികടക്കേണ്ട 14.3 പന്തിൽ മുംബൈ മത്സരം സമനിലയിൽ നിർത്തി, തങ്ങൾ ക്വാളിഫൈ ആയി എന്ന വിശ്വാസത്തിൽ രാജസ്ഥാൻ ആഘോഷങ്ങളും തുടങ്ങി – പക്ഷേ.. കുറച്ച് നേരത്തെ കണക്ക് കൂട്ടലുകൾക്കൊടുവിൽ പുതിയ തിരിച്ചറിവ് ഉണ്ടായി, അടുത്ത പന്തിൽ ബൗണ്ടറി നേടിയാൽ മുംബൈക്ക് റൺ റേറ്റിൽ മുന്നിലെത്താം –

ആ പന്താണ്, മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പന്ത്, പതിനഞ്ചാം ഓവറിലെ നാലാം പന്ത് – ലെഗ് സ്റ്റംപ് ഫുൾടോസിനെ ആതിത്യ താരെ സ്ക്വയർ ലെഗിലേക്ക് പറത്തി നിമിഷ  നേരങ്ങൾ കൊണ്ട് ആഘോഷങ്ങളിലേക്ക് കടന്നിട്ടുണ്ടായിരുന്നു. ഗ്രൗണ്ടിലേക്ക് ഓടിയടുക്കുന്ന മുംബൈ താരങ്ങളും അവരെ ലക്ഷ്യമാക്കി ഓടിയ ആണ്ടേർസനും താരേയും.. ക്ഷുഭിതനായി തന്റെ ക്യാപ് വലിച്ചെറിഞ്ഞ രാഹുൽ ദ്രാവിഡും – ഒക്കെ IPL ലെ ഏറ്റവും നാടകീയത നിറഞ്ഞ ഡിസൈഡർ മത്സരത്തിന്റെ ഓർമകളാണ്.

ആണ്ടേർസൻ പിന്നിടും IPL കളിച്ചു എങ്കിലും ഓർമിക്കാൻ മാത്രം ഒന്നും ബാക്കിയില്ല, നിലവിൽ അമേരിക്കയിൽ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കുന്നു. ആദിത്യ താരെ പിന്നീട് ഹൈദരാബാദ്, ഡൽഹി ടീമുകളുടെയും 2018 മുതൽ വീണ്ടും മുംബൈയുടെയും ഭാഗമായി ബഞ്ചിലുണ്ട്!

സൂപ്പറല്ല’ ചെന്നൈ, ഈ പ്രശ്നങ്ങള്‍ പരിഹരിച്ചില്ല എങ്കിൽ പ്ലേ ഓഫിൽ പണി കിട്ടും…

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കിയ ടീമുകളുടെ പട്ടിക പുറത്ത്; പണമെറിഞ്ഞതിൽ മുൻപന്തിയിൽ ബാംഗ്ലൂരും മുംബൈയും