in

സൂപ്പറല്ല’ ചെന്നൈ, ഈ പ്രശ്നങ്ങള്‍ പരിഹരിച്ചില്ല എങ്കിൽ പ്ലേ ഓഫിൽ പണി കിട്ടും…

Dhoni Raina CSK [IPL/Bilal/aaveshamclub]

ബിലാൽ ഹുസൈൻ – പന്ത്രണ്ട് മത്സരങ്ങളിൽ ഒൻപത് വിജയങ്ങളുമായി ടേബിളിന്റെ തലപ്പത്താണ് ചെന്നൈ. അത്തരത്തിലൊരു ടീമിന് പറത്തക്ക പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് ചിന്തിക്കാം, പക്ഷെ വിജയങ്ങൾ മാത്രമാവുമ്പോൾ ശ്രദ്ധിക്കാതെ പോവുന്ന വീക്ക്നെസുകളാവും ഒടുവിൽ പണിയാവുക.

CSK യെ സംബന്ധിച്ചിടത്തോളം അവരുടെ ശക്തി ഓപണർമാരാണ്. 521, 470 റൺസ് യഥാക്രമം നേടിയ റുതുരാജ് ഗെയ്ക്വദും ഫാഫ് ഡുപ്ലെസിസും ചേർന്നാണ് CSK യുടെ 46% ത്തോളം റൺസ് നേടിയിരിക്കുന്നത്. രണ്ടാളും ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ ആദ്യ നാലിലുണ്ട് എന്നത് എത്ര മികച്ച ഫോമിലാണ് ഇരുവരും എന്നത് വ്യക്തമാക്കുന്നു.

ഇത് ടീമിന് ഒരുപാട് ഗുണകരമാണെങ്കിലും മധ്യനിര വേണ്ട പോലെ പരീക്ഷിക്കപ്പെടുന്നില്ല എന്നത് നെഗറ്റീവാണ്. ഫോംഔട്ടിന്റെ പാരമ്യതയിൽ നിൽക്കുന്ന ക്യാപ്റ്റന്‍ ധോനിയിൽ നിന്നും ടീം അധികമൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. പക്ഷേ മറ്റ് മധ്യനിരക്കാരും ഫോമിലേക്ക് ഉയരുന്നില്ല എന്നത് പ്രശ്നമാവാം.

സുരേഷ് റൈന; 125 സ്ട്രൈക്ക് റേറ്റിൽ 160 റൺസാണ് മിസ്റ്റർ IPL ന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ ഡെൽഹിക്കെതിരെ നേടിയ ഫിഫ്റ്റിക്ക് ശേഷം ഒരു തവണ മാത്രമാണ് റൈന ഇരുപത് കടന്നത്. ഇന്ന് പകരം കളിപ്പിച്ച ഉത്തപ്പയും ഫോമിലല്ല.

Dhoni Raina CSK [IPL/Bilal/aaveshamclub]

മുഈൻ അലി; മൂന്നാം നമ്പറിൽ ഇറങ്ങി വേഗതയോടെ സ്കോർ ചെയ്യുക എന്ന ഉത്തരവാദിത്തം ആദ്യ പകുതിയിൽ വളരെ നന്നായി നിർവഹിച്ച അലി രണ്ടാം പകുതിയിൽ വ്യത്യസ്തനാണ്. സ്ട്രൈക്ക് റേറ്റിൽ നല്ല വ്യത്യാസം വന്നിട്ടുണ്ട്. ഇപ്പോൾ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റർ എന്ന പോലെ കളിക്കുന്ന അലിയിൽ നിന്നും ടീം ഇനിയും പ്രതീക്ഷിക്കുന്നുണ്ടാവാം.

അമ്പാട്ടി റയുഡു; മധ്യനിരയിലെ വിശ്വസ്തനാണ് റയുഡു. മൂന്നോളം വളരെ മികച്ച ഇന്നിങ്സുകൾ ഈ സീസണിലും വന്നും എങ്കിലും വിശ്വസ്തനിൽ നിന്നും CSK ആഗ്രഹിക്കുന്ന സ്ഥിരത ലഭിക്കുന്നില്ല എന്നത് പ്രശ്നമാണ്. ഇന്ന് മോശം സാഹചര്യങ്ങളിൽ കഷ്ടപ്പെട്ട് നേടിയ ഫിഫ്റ്റി കാര്യങ്ങള്‍ മാറ്റി മറിക്കും എന്ന് പ്രതീക്ഷിക്കാം.

എം എസ് ധോനി; ക്യാപ്റ്റന്‍ ധോനി കരിയറിലുടനീളം ടീമിന്റെ മധ്യനിരയുടെ നട്ടെല്ല് ആയിരുന്നു. കഴിഞ്ഞ സീസൺ തുടങ്ങി ധോനി ഏറ്റവും മോശം ഫോമിലാണ്. ടൈമിങ്ങ് കൈമോശം വന്ന ധോനി നല്ല രീതിയിൽ Struggle ചെയ്യുന്നുണ്ട്. മേൽ പറഞ്ഞ പോലെ ധോനിയിൽ നിന്നും ബാറ്റ് കൊണ്ട് ടീം കൂടുതലൊന്നും പ്രതീക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. പക്ഷേ മറ്റ് ബാറ്റർമാർ ഫോമൗട്ടിലാവുമ്പോൾ ധോനിയുടെ ഫോമിലല്ലായ്മയും ഹൈലറ്റ് ചെയ്യപ്പെടും.

പന്ത്രണ്ട് മത്സരങ്ങളുടെ കാത്തിരിപ്പ്, അരങ്ങേറ്റത്തിൽ ഉത്തപ്പ 19 ൽ വീണു.

അന്ന് ഒറ്റ സിക്സ് കൊണ്ട് മുംബൈയുടെ ഹീറോ ആയവൻ, അവനിന്നും മുംബെയുടെ ബഞ്ചിലുണ്ട്!