ബിലാൽ ഹുസൈൻ : സീസണിലെ അപ്രതീക്ഷിത ഡ്രേഡിങ്ങുകളിൽ ഒന്നായിരുന്നു CSK രാജസ്ഥാനിൽ നിന്നും ഉത്തപ്പയെ ടീമിലെത്തിച്ചത്. തന്റെ അടുത്ത സുഹൃത്തായ ധോനിക്കും U19 മുതൽ ടീം മേറ്റായ റൈനക്കും കൂടെ വീണ്ടും കളിക്കാനാവുന്നതിൽ ഉത്തപ്പ സന്തോഷം അറിയിച്ചിരുന്നു. ആദ്യ മത്സരങ്ങളിൽ തന്നെ ഉത്തപ്പ കളിച്ചേക്കും എന്നും പ്രതീക്ഷിക്കപ്പെട്ടു.
- SRH വീണതോടെ സേഫ് ആയത് CSK യുടെ ഈ റെക്കോഡ്! ഇനിയത് തകർക്കാൻ സാധ്യത ഡൽഹിക്ക്!
- RCB യുടെ ‘സഹായം’ – 2012- ൽ പുറത്തായി എന്ന് ഉറപ്പിച്ച ചെന്നൈ ക്വാളിഫൈ ആയത് ഇങ്ങനെ.
- എഴുതിത്തള്ളാൻ വരട്ടെ; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിട്ടില്ല; അവസാന ബെർത്തിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസ്
- വില തുച്ഛം, ഗുണം മെച്ചം! IPL ൽ ഏറ്റവും ചെറിയ സാലറി വാങ്ങി ആത്മാർതഥമായി അടിമപ്പണി എടുക്കുന്ന അഞ്ച് താരങ്ങൾ..!
- ടീം സെലക്ഷനുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കോഹ്ലിയെ നായക സ്ഥാനത്തു നിന്നും പുകച്ചു ചാടിയത്
പക്ഷേ പന്ത്രണ്ട് മത്സരങ്ങളിൽ ഉത്തപ്പ ബെഞ്ചിലിരുന്നു. ടീമിൽ മാറ്റങ്ങൾ വരുത്തുന്നത് ശീലമില്ലാത്ത CSK യിൽ അത് സ്വാഭാവികമായ ഒന്നാണ്. പക്ഷേ ക്വാളിഫിക്കേഷൻ ഉറപ്പിച്ച ശേഷം പ്രതീക്ഷിച്ച പോലെ തന്നെ ഉത്തപ്പയെ തേടി ആ അവസരം എത്തി, റൈനക്ക് പകരം CSK യുടെ മൂന്നാം നമ്പറിലേക്ക്!
മൂന്നാം ഓവറിൽ ഫാഫ് ഡുപ്ലെസിസ് പുറത്തായപ്പോൾ ക്രീസിലേക്ക് എത്തിയ ഉത്തപ്പ ഒരു ക്വിക്ക് സിംഗിളിലൂടെ തന്റെ CSK കരിയർ ആരംഭിച്ചു. ഓപണേർസിനെയും അലിയെ യും നഷ്ടപ്പെട്ട CSK പയ്യെ തിരിച്ച് വരുമ്പോഴാണ് അശ്വിന് മുന്നിൽ ഉത്തപ്പയും വീണത്.
IPL ലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ഉത്തപ്പ കഴിഞ്ഞ കുറച്ച് നാളുകളായി ഫോം ഔട്ടാണ്. രാജസ്ഥാൻ റോയൽസി- നൊപ്പം രണ്ട് സീസണുകൾ ചിലവഴിച്ചു എങ്കിലും ലഭിച്ച അവസരങ്ങളിൽ തിളങ്ങാനായില്ല. പക്ഷേ ഈ സീസണിൽ ഉത്തപ്പയെ രാജസ്ഥാൻ ഒരുപാട് മിസ് ചെയ്തിട്ടുണ്ടാവും.