in

RCB യുടെ ‘സഹായം’ – 2012- ൽ പുറത്തായി എന്ന് ഉറപ്പിച്ച ചെന്നൈ ക്വാളിഫൈ ആയത് ഇങ്ങനെ.

CSK/RCB/IPL/2012/Bilal/aaveshamclub

ബിലാൽ ഹുസ്സൈൻ; IPL ചരിത്രത്തിൽ ആദ്യമായി തുടരെ രണ്ട് ട്രോഫികൾ നേടിയ ടീം CSK ആണ് – പത്ത് വർഷത്തിന് ശേഷം മുംബൈ ഇന്ത്യൻസ് ആ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി. 2012 ൽ CSK യും, 2021 ൽ മുംബൈയും എത്തിയത് ആദ്യ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ്! അന്ന് ഫൈനലിൽ KKR നോട് വീണ് CSK ക്ക് അവസരം നഷ്ടപ്പെട്ടു – ഇന്ന് പ്ലേ ഓഫ് ബർത്ത് പോലും ഉറപ്പിക്കാനാവാതെ മുംബൈ ഇന്ത്യൻസ് കഷ്ടപ്പെടുന്നു!

2012 ൽ CSK യും ഒരുപാട് കഷ്ടപ്പെട്ടു തന്നെയാണ് പ്ലേ ഓഫ് ബർത്ത് നേടിയത്. തങ്ങളുടെ അവസാന മത്സരം കഴിയുമ്പോൾ ചെന്നൈ പ്ലേ ഓഫ് സ്വപ്നം ഏറെക്കുറെ ഉപേക്ഷിച്ചിരുന്നു. വിജയം അനിവാര്യമായിരുന്ന അവസാന മത്സരത്തിൽ സ്ഥിര വേട്ട മൃഗം ആയിരുന്ന പഞ്ചാബിനോട് വൻ തോൽവി വഴങ്ങി CSK.

CSK/RCB/IPL/2012/Bilal/aaveshamclub

ഈ സമയം നാലാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നവരുടെ പോയിന്റ് നില – CSK (17), പഞ്ചാബ് (16), RCB (15) രാജസ്ഥാൻ (14) എന്നിങ്ങനെ ആയിരുന്നു . പഞ്ചാബിന് ഒന്നും, RCB ക്കും RR നും രണ്ട് വീതവും മത്സരങ്ങൾ ബാക്കിയുണ്ടായിരുന്നു!

അടുത്ത മത്സരത്തിൽ പോയിന്റ് ടേബിളിൽ ഒന്നാമന്മാരായിരുന്ന ഡൽഹിയെ തോൽപ്പിച്ച് ബാംഗ്ലൂർ പോയന്റ് CSK ക്ക് ഒപ്പത്തിനൊപ്പം ആക്കി! രാജസ്ഥാൻ അവരുടെ രണ്ട് മാച്ചും പഞ്ചാബ് അവരുടെ അവസാന മാച്ചും പൊട്ടിയതോടെ കാര്യങ്ങൾ CSK ക്കും RCB ക്കും ഇടയിൽ മാത്രം ആയി.

RCB യുടെ അവസാന മത്സരം, പരാജയപ്പെടുത്തേണ്ടത് സീസണിലെ ഏറ്റവും മോശം ടീമായ ഡെക്കാൻ ചാർജേസിനെ! ടേബിൾ ടോപ്പേർസിനെ മലർത്തിയടിച്ച് വരുന്ന RCB ഇത് സിമ്പിൾ ആയി ചെയ്ത് ക്വാളിഫൈ ചെയ്യുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു – ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത RCB പവർപ്ലേയിൽ തന്നെ ഡെക്കാന്റെ മൂന്ന് വിക്കറ്റുകൾ പിഴുതു. മധ്യനിരയിൽ ഉറച്ചുനിന്ന ഡുമിനിയുടെ ബലത്തിൽ ഡെക്കാൻ 132 റൺസ് നേടി. RCB സിമ്പിൾ ആയി ചേസ് ചെയ്യും എന്ന് ഉറപ്പിച്ച ടാർഗറ്റ്, മികച്ച തുടക്കത്തിന് ശേഷം RCB ചോക്ക് ചെയ്തു, 9 റൺസിന്റെ തോൽവി!

എഴുതിത്തള്ളാൻ വരട്ടെ; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിട്ടില്ല; അവസാന ബെർത്തിൽ പ്ലേ ഓഫ്‌ ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസ്

പന്ത്രണ്ട് മത്സരങ്ങളുടെ കാത്തിരിപ്പ്, അരങ്ങേറ്റത്തിൽ ഉത്തപ്പ 19 ൽ വീണു.