ബിലാൽ ഹുസൈൻ. നാല് ടീമുകൾ നാലാം സ്ഥാനത്തിന് ഇഞ്ചോടിഞ്ച് പോരാടുന്ന കാഴ്ച്ചായാണ് IPL ൽ നടന്നുകൊണ്ടിരിക്കുന്നത്. കൊൽക്കത്ത, പഞ്ചാബ്, രാജസ്ഥാന്‍ മുംബൈ എന്നീ ടീമുകൾക്ക് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ രണ്ട് വിജയങ്ങളാണ് വേണ്ടത്, വിജയങ്ങൾക്കപ്പുറം തങ്ങളുടെ NRR മെച്ചപ്പെടുത്തേണ്ടതും അനിവാര്യത ആവും.
- KKR നായക സ്ഥാനത്തേക്ക് കാർത്തിക് ഉൾപ്പെടെ മൂന്ന് പേരുകൾ; മോർഗന് നായക സ്ഥാനം നഷ്ടമാ…
- പറന്നുയർന്ന പന്തിന് പിന്നാലെ ബാറ്റുമായി ഓടി ബാറ്റ്സ്ൻ- ചിരി പടർത്തിയ രംഗം വൈറൽ!
- ചെന്നൈയെ അടിച്ചു പറത്തി രാജസ്ഥാൻ, ട്രാക്കിലേക്ക്
- സഞ്ജു ഒരു ഭാഗ്യമില്ലാ ക്യാപ്റ്റൻ രാജസ്ഥാന് മോശം കാലമോ….
- വില തുച്ഛം, ഗുണം മെച്ചം! IPL ൽ ഏറ്റവും ചെറിയ സാലറി വാങ്ങി ആത്മാർതഥമായി അടിമപ്പണി എടുക്കുന്ന അഞ്ച് താരങ്ങൾ..!
രണ്ട് മത്സരങ്ങൾ അവശേഷിക്കുമ്പോൾ ഒന്നിലധികം ടീമുകൾക്ക് പതിനാല് പോയിന്റ് വീതം വരാനുള്ള സാധ്യതകളുണ്ട്. നിലവിൽ NRR പ്രകാരം കൊൽക്കത്ത മികച്ച അവസ്ഥയിലാണ്. മുംബൈ ഏറ്റവും പിന്നിലും!
അവശേഷിക്കുന്ന മത്സരങ്ങളിൽ രാജസ്ഥാന് നേരിടാനുള്ളത് മുംബൈ, കൊൽക്കത്ത ടീമുകളെയാണ് – ഒറ്റ നോട്ടത്തിൽ അതൊരു മോശം കാര്യമായി തോന്നിയേക്കാം – രണ്ടും ശക്തരായ ടീമുകളാണ്. എന്നാൽ ചെന്നൈ സൂപ്പർകിങ്സിനെ പരാജയപ്പെടുത്തി വരുന്ന രാജസ്ഥാനാണ് ഇവരെയും തോൽപ്പിക്കാനാവും.
അങ്ങനെ സംഭവിച്ചാല്‍ – രാജസ്ഥാൻ നാല് പോയിന്റുകൾ നേടുന്നതിന് ഒപ്പം തങ്ങളുടെ എതിരാളികളുടെ വിലപ്പെട്ട രണ്ട് പോയിന്റുകൾ നിഷേധിക്കുകയും ചെയ്യുന്നു. അതായത് ആ ടീമുകളുടെ പ്ലേ ഓഫ് സാധ്യത കൂടിയാണ് രാജസ്ഥാൻ ഇല്ലാതാക്കുന്നത്. പിന്നീട് അവശേഷിക്കുന്ന എതിരാളി പഞ്ചാബ് മാത്രമാണ്, അവർ ഇന്ന് ബാംഗ്ലൂറിനോടോ അവസാന മത്സരത്തിൽ ചെന്നൈയോടോ തോറ്റാൽ രാജസ്ഥാന് NRR നോക്കാതെ തന്നെ ക്വാളിഫൈ ചെയ്യാം!
അതായത് മറ്റ് മൂന്ന് ടീമുകൾക്ക് ജയത്തിനൊപ്പം NRR ന്റെ സമ്മർദം കൂടെയുള്ളപ്പോൾ, – ഇന്ന് പഞ്ചാബ് പരാചയപ്പെട്ടാൽ – NRR ന്റെ സമ്മർദം ഒന്നുമില്ലാതെ സഞ്ചുവിനും കൂട്ടർക്കും മുന്നോട്ട് പോവാം!