in

ചെന്നൈയെ അടിച്ചു പറത്തി രാജസ്ഥാൻ, ട്രാക്കിലേക്ക്

RR vs CSK [IPL Rajastan Royals Twiter]

ഹാരിസ് ബിന്‍ അലി; ചെന്നൈയെ അടിച്ചു പറത്തി രാജസ്ഥാന്‍..അബുദാബിയില്‍ ചെന്നൈ ഉയര്‍ത്തിയ 190 എന്ന ലക്ഷ്യം 18ാം ഓവറില്‍ മറികടന്ന് രാജസ്ഥാന്‍.

ഗെയ്ക്‌വാദിന്റെ സെഞ്ച്വറി ബലത്തില്‍ ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയ ചെന്നൈക്ക് ജെയ്സ്‌വാളിന്റേയും ശിവം ദുബെയുടേയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ അതേ നാണയത്തില്‍ മറുപടി നല്‍കി രാജസ്ഥാന്‍…

RR vs CSK [IPL Rajastan Royals Twiter]

ഇതോടെ രാജസ്ഥാന്‍ 6ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 19 ബോളില്‍ അര്‍ദ്ധസെഞ്ച്വറി കടന്ന ജെയ്സ്‌വാളാണ് രാജസ്ഥാന് മിന്നുന്ന തുടക്കം നല്‍കിയത്. കുറെ കാലത്തിന് ശേഷം ഫസ്റ്റ് ഇലവനില്‍ സ്ഥാനം കിട്ടിയ ശിവം ദുബെക്ക് കന്നി ഐപിഎല്‍ ഫിഫ്റ്റി നേടാനും കഴിഞ്ഞു..

ഇതോടെ രാജസ്ഥാന്റെ പ്ലെ ഓഫ് സാധ്യതകള്‍ തുറക്കപ്പെട്ടിരിക്കയാണ്. മുംബൈ- രാജസ്ഥാന്‍ മത്സരം ഇതോടെ പ്രാധാന്യം ഏറുകയാണ്.

പറന്നുയർന്ന പന്തിന് പിന്നാലെ ബാറ്റുമായി ഓടി ബാറ്റ്സ്ൻ- ചിരി പടർത്തിയ രംഗം വൈറൽ!

അഹകാരം അഴകാക്കി മാറ്റിയ ഫുട്‌ബോളറുടെ കഥ വായിക്കാം