in

എല്ലാം സീസണുകളിലും ഇങ്ങനൊരു ടീം കാണില്ലേ? വില്ലൻ! ഇത്തവണ ആ വില്ലൻ ഹൈദരാബാദ് ആണ്.

SRH is a nightmear for top teams [/IPL/Bilal/aaveshamclub]

ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്ന രണ്ട് മത്സരങ്ങൾ. അത് വിധിയെഴുതുക രണ്ട് മുൻ ചാമ്പ്യന്മാരുടെ ജീവന്. ആ വിധി എഴുതാൻ വിധിക്കപ്പെട്ടതും ഒരു മുൻ ചാമ്പ്യൻ തന്നെ! ഒന്നാമത്തെ മത്സരം ഇന്നാണ്.

കഥയിലെ വില്ലൻ ഹൈദരാബാദ് ആണ്. എല്ലാം നഷ്ടപ്പെട്ട, അവശേഷിക്കുന്ന ഒരിറ്റ് ആത്മാഭിമാനത്തിന് വേണ്ടി പോരാടുന്ന സൺ റൈസേസ് ഹൈദരാബാദ്. കഴിഞ്ഞ അഞ്ച് സീസണുകളിലും ഉദിച്ച് തന്നെ നിന്ന ഹൈദരാബാദുകാർ ഇത്തവണ ആദ്യമെ തന്നെ അടിയറവ് പറഞ്ഞിരുന്നു.

രണ്ട് മത്സരങ്ങളിൽ ഒരു ജയം തേടി ഇറങ്ങുന്ന കൊൽക്കത്തക്കോ, ഒരുപക്ഷേ ഒരു വിജയം കൊണ്ട് ക്വാളിഫൈ ചെയ്യാൻ എത്തിയേക്കാവുന്ന മുംബൈക്കോ വമ്പൻ പണി കൊടുക്കാനുള്ള സാധ്യത ഇപ്പോഴും ഹൈദരാബാദിനുണ്ട്.

SRH is a nightmear for top teams [/IPL/Bilal/aaveshamclub]

കഴിഞ്ഞ രണ്ട് സീസണിലും ഹൈദരാബാദിനൊപ്പം ഒരേ പോയിന്റ് ആയിരുന്നിട്ടും NNR ന്റെ കുറവ് കാരണം ക്വാളിഫൈ ആവാതെ പോയ ടീമാണ് KKR. ഇന്ന് ഹൈദരാബാദിനെ പരാചയപ്പെടുത്തി തന്നെ തങ്ങളുടെ സാധ്യത നിലനിർത്താനാവും കൊൽക്കത്ത ശ്രമിക്കുക. ടീമെന്ന നിലയിൽ വൻ പരാജയം ആയി മാറിയ ഹൈദരാബാദിൽ പേടിക്കേണ്ട ഘടകം ജേസൻ റോയ് ആണ്. ഇന്ന് റോയ് ഫോമിലേക്ക് വന്നാൽ KKR ന് പണി ആവാം.

ഇതല്ലാതെ രണ്ട് കളിയിലും SRH ജയിക്കാൻ ആഗ്രഹിച്ച് ഇരിക്കുന്ന രണ്ട് ടീമുകളും ഉണ്ട് – ജയിച്ചില്ല എങ്കിലാണ് അവർക്ക് ഹൈദരാബാദ് വില്ലൻ ആവുന്നത്. പ്ലേ ഓഫ് റേസിലുള്ള പഞ്ചാബും രാജസ്ഥാനും ആണ് ആ ടീമുകൾ.

കഴിഞ്ഞ വർഷം ഇതേ സമയത്ത് പണി കൊടുത്തത് CSK ആണ് – കിട്ടിയത് കൊൽക്കത്തക്കും പഞ്ചാബിനും! ആദ്യ പതിനൊന്ന് മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ മാത്രം കണ്ടെത്തിയ CSK അവസാന മൂന്ന് മാച്ചുകളിലും വിജയിച്ചുന്നു. ഹൈദരാബാദിന് അത് സാധിക്കുമോ?

ഇന്ന് ബാംഗ്ലൂർ ജയിച്ചാൽ ഗുണം രാജസ്ഥാന്! ക്വാളിഫൈ ചെയ്യാൻ റൺ റേറ്റ് വേണ്ട!

തോറ്റെങ്കിലും പഞ്ചാബ് നിരയിൽ ശ്രദ്ധേയമായത് ഈ പോർച്ചുഗീസ് താരത്തിൻറെ പ്രകടനം…