in

തോറ്റെങ്കിലും പഞ്ചാബ് നിരയിൽ ശ്രദ്ധേയമായത് ഈ പോർച്ചുഗീസ് താരത്തിൻറെ പ്രകടനം…

Punjab Kings vs RCB [IPL]

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു പോർച്ചുഗീസ് താരം കളിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ, ഇല്ല എന്ന് പറയേണ്ടി വരും, എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ ഒരു പോർച്ചുഗീസുകാരൻ ആണ് ഗതി നിർണയിച്ചത്. ഒമ്പതോവറിൽ 68 എടുത്ത് സെറ്റിൽ ചെയ്ത കോലിയേയും പടിക്കലിനെയും നിയന്ത്രിക്കാൻ ക്യാപ്റ്റൻ ലോകേഷ് രാഹുൽ രാഹുൽ നിയോഗിച്ചത് ഒരു പോർച്ചുഗീസുകാരനെ ആയിരുന്നു.

വെറുമൊരു പോർച്ചുഗൽ വംശജൻ എന്ന് പറയുന്നതിനേക്കാൾ ഉപരിയായി ഒരു പോർച്ചുഗീസ് ഫുട്ബോൾ താരത്തിന്റെ മകൻ കൂടിയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചത് എന്നുകൂടി അറിയുക. ഓസീസ് ഓൾറൗണ്ടർ മോയ്സസ് ഹെൻറിക്സ് ആണ് ഈ പറങ്കി.മുൻ പോർച്ചുഗൽ ഫുട്ബോളർ അൽവാരോയുടെ പുത്രനായ ഹെൻറിക്വസ് തൻ്റെ ഒന്നാം വയസ്സിൽ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറി.

Punjab Kings vs RCB [IPL]

പഠന കാലത്ത് തന്നെ ന്യൂ സൗത്ത് വെയിൽസിനു കളിച്ച മോയ്സസ്, ഓസ്ട്രേലിയൻ അണ്ടർ-17, 19 ടീമിൽ ഇടം നേടി. 2006 അണ്ടർ-19 ലോകകപ്പിൽ ഓസീസിനെ നയിക്കുകയും ചെയ്തു. 2009 ൽ ന്യൂസിലാൻറിനെതിരെ സീനിയർ ടീമിൽ അരങ്ങേറിയ ഓൾറൗണ്ടർ ഇതുവരെ 4 ടെസ്റ്റും 16 ഏകദിനവും 24 T20യും കളിച്ചു. ബിഗ് ബാഷ് അടക്കം വിവിധ ലീഗുകളിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം.

നായകനായി തൻറെ അവസാന ഐപിഎൽ ടൂർണമെൻറ് കളിക്കുന്ന വിരാട് കോഹിലി ഈ തവണ കിരീടം ലക്ഷ്യംവെച്ച് തന്നെയാണ് കളിക്കുന്നത്. ആ നിശ്ചയദാർഢ്യവും ആയി പൊരുതുന്ന ടീമിനെ പിടിച്ചു കെട്ടുവാൻ രാഹുലിന്റെ പഞ്ചാബിനെ കഴിഞ്ഞില്ല. ആദ്യപകുതിയിൽ വളരെ മികച്ച പ്രകടനമായിരുന്നു ബാംഗ്ലൂര് പുറത്തെടുത്തത്.

എന്നാൽ രണ്ടാം പകുതിയിൽ മുടന്തി നീങ്ങുവാൻ തുടങ്ങുകയായിരുന്നു ബാംഗ്ലൂർ , അപ്രതീക്ഷിതമായി അവർ അതിവേഗം പൂർവ്വാധികം ശക്തമായി മാറി. ഏതായാലും ഇത്തവണ ബാംഗ്ലൂർ കന്നിക്കിരീടം നേടുമോ എന്നത് ആരാധകർ ഉറ്റുനോക്കുന്ന ഒരു ചോദ്യമാണ്.

എല്ലാം സീസണുകളിലും ഇങ്ങനൊരു ടീം കാണില്ലേ? വില്ലൻ! ഇത്തവണ ആ വില്ലൻ ഹൈദരാബാദ് ആണ്.

ഡെഫെൻസ്‌ അറ്റാക്കിങ് മിഡ്ഫീൽഡ് എല്ലാം ഒന്നിനൊന്നു മെച്ചം ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം