in , ,

ഡെഫെൻസ്‌ അറ്റാക്കിങ് മിഡ്ഫീൽഡ് എല്ലാം ഒന്നിനൊന്നു മെച്ചം ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം

Manchester City vs Liverpool

ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി മത്സരം ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം ഡെഫെൻസ്‌ അറ്റാക്കിങ് മിഡ്ഫീൽഡ് എല്ലാം ഒന്നിനൊന്നു മെച്ചം ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളൊന്നും കണ്ടെത്തിയില്ല എങ്കിലും. രണ്ടാം പകുതിയിൽ സംഹാര താണ്ഡവമാടി ഇരു ടീമുകളും ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ.

ഒരു ത്രില്ലർ സിനിമയുടെ എല്ലാ ചേരുവുകളും അടങ്ങിയ മത്സരം. ഗോൾ മുന്നേറ്റങ്ങൾ ഇരു ഭാഗത്തു നിന്നും ഉണ്ടായെങ്കിലും പ്രതിരോധ നിരയുടെയും ഗോൾ കീപ്പർ മാരുടെയും കളം നിറഞ്ഞ പ്രകടനം ഗോൾ വല ഇരു കൂട്ടർക്കുമെതിരെ ആദ്യ പകുതിയിൽ കൊട്ടിയടച്ചു. എന്നാൽ ആൻഫീൽഡിനെ കോരിത്തരിപ്പിച്ചു കേളികേട്ട മാഞ്ചെസ്റ്റെർ സിറ്റി പ്രതിരോധത്തെ വെട്ടിയകറ്റി മുഹമ്മദ് സല പന്തു സാദിയോ മനേക്ക്‌ കൈമാറുന്നു, നിമിഷങ്ങൾക്കുള്ളിൽ മാനെ സിറ്റി ഗോളിക്ക് ഹാഫ് ചാൻസ് പോലും നൽകാതെ പന്തു വലയിലെത്തിച്ചു ലിവർപൂളിന് ലീഡ് സമ്മാനിക്കുന്നു അതോടെ ആദ്യ പകുതിയിൽ നഷ്ടമായ ഗോൾ ആവേശം തിരിച്ചു ആൻഫീൽഡിലെത്തി.

Manchester City vs Liverpool

ഒട്ടും പിറകോട്ടു പോകാതെ ലിവർപൂളിന്റെ ഗോൾ ആഘോഷം അവസാനിക്കുന്നതിനു മുന്നേ ഫിൽ ഫൊഡൻ കിടിലൻ ഷോട്ടിലൂടെ ലിവർപൂൾ ഗോളി അലിസൻ ബേക്കറെ കീഴ്പെടുത്തി സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. മറുവശത്തു സല ആണ് ഗോളിന് ചുക്കാൻ പിടിച്ചതെങ്കിൽ ഇവിടെ ഗബ്രിയേൽ ജെസ്യൂസ് ആണ് സിറ്റിയുടെ സമനില ഗോളിന് ലിവർപൂൾ പ്രതിരോധത്തെ കവച്ചു വെച്ച് അസ്സിസ്റ് നൽകിയത്.

ഷോ അവിടം കൊണ്ടും അവസാനിച്ചില്ലായിരുന്നു, റൈറ്റ് വിങ്ങിൽ കൂടി മിന്നൽ മുന്നേറ്റം നടത്തിയ സല ലിവർപൂളിനെ വീണ്ടും ആൻഫീൽഡിൽ മുന്നിലെത്തിച്ചു.കഴിഞ്ഞ ഗോളിന് അസ്സിസ്റ്റിന്റെ രൂപത്തിലാണ് തന്റെ സാന്നിധ്യം അറിയിച്ചതെങ്കിൽ ഇത്തവണ സ്കോർ ഷീറ്റിൽ തന്റെ പേരും സല എഴുതി ചേർത്തു. ഗോൾ നേടിയുള്ള സലയുടെ സെലിബ്രേഷനും കൂടിയായപ്പോൾ ലിവർപൂൾ ആരാധക കണ്ഡങ്ങൾ റെഡ്സ് ചാന്റുകൾ ഏറ്റു പാടി കൊണ്ടിരുന്നു അൻഫീൽഡിൽ.

എന്നാൽ പെപ് ഗാർഡിയോളെയും പിള്ളേരെയും ഒട്ടും വിലകുറച്ചു കാണരുതെന്ന് പറയുന്നത് ശരിവെക്കും വണ്ണം, കെവിൻ ഡിബ്രൂയിൻ നടത്തിയ മുന്നേറ്റത്തിനൊടുവിൽ സിറ്റി ലിവർപൂൾ വിജയാഘോഷത്തിനു തടയിട്ടു ആൻഫീൽഡിൽ വിലപ്പെട്ട സമനില നേടി. അടി തിരിച്ചടി വീണ്ടും തിരിച്ചടി,രോമാഞ്ചവും ആവേശവും നിറഞ്ഞ ഇത്തരം മത്സരങ്ങൾക്ക് സാക്ഷിയാനല്ലേ ഏതൊരു കാൽപ്പന്തു പ്രേമിയും ആഗ്രഹിക്കുക.
It’s absolute brilliant…….

തോറ്റെങ്കിലും പഞ്ചാബ് നിരയിൽ ശ്രദ്ധേയമായത് ഈ പോർച്ചുഗീസ് താരത്തിൻറെ പ്രകടനം…

Fans roast Rishabh Pant for slow batting against RCB

ഇൻസൾട്ട് തന്നെ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്