in

KKR നായക സ്ഥാനത്തേക്ക് കാർത്തിക് ഉൾപ്പെടെ മൂന്ന് പേരുകൾ; മോർഗന് നായക സ്ഥാനം നഷ്ടമാ…

KKR IPL 2021 [India TV News]

TMB; ഈ സീസണിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട താരങ്ങളിൽ ഒരാളാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഓയിൻ മോർഗൻ. നിലവിൽ കൊൽക്കത്ത പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഉള്ളത്. എങ്കിലും അവർക്ക് പ്ലേ ഓഫ്‌ ഉറപ്പിക്കാനായിട്ടില്ല. ഇത്തരത്തിൽ പ്ലേ ഓഫ്‌ പ്രവേശനം ആശങ്കയിൽ നിൽകുമ്പോൾ കൊൽക്കത്തയ്ക്ക് തലവേദനയാവുകയാണ് നായകൻ മോർഗന്റെ മോശം ഫോം.

കഴിഞ്ഞ കുറെ മത്സരങ്ങളിലായി മോർഗൻ മോശം ഫോമിലാണ്. വിദേശ നായകനാണ് മോർഗൻ എന്നുള്ളതിനാൽ നായകന്റെ മോശം ഫോം കാരണം കൊൽക്കത്തയ്ക്ക് നഷ്ടമാവുന്നത് ഒരു വിദേശ സ്ലോട് കൂടിയാണ്. പ്ലേ ഓഫ്‌ ഉറപ്പിക്കണമെങ്കിൽ മോർഗന് പകരം കെകെആറിന് മറ്റേതെങ്കിലും വിദേശ താരത്തെ കളിപ്പിക്കേണ്ടി വരും. അങ്ങനെ മോർഗൻ ആദ്യ ഇലവനിൽ നിന്നും പുറത്തായാൽ പുതിയ നായകനെ കെകെആറിന് പ്രഖ്യാപിക്കേണ്ടി വരും.

KKR IPL 2021 [India TV News]

ഇതൊന്നും നടന്നില്ലെങ്കിൽ മോർഗൻ ഫോമിലെത്തുമെന്ന് പ്രതീക്ഷിച്ച് വീണ്ടും മോർഗനെ ആദ്യ ഇലവനിൽ തന്നെ ഇറക്കി കളിക്കേണ്ടി വരും. എന്നാൽ ഫോമിലില്ലാത്ത വിദേശ താരത്തിന് വീണ്ടും അവസരം നൽകി വിദേശ സ്ലോട്ടുകൾ പാഴാക്കരുത് എന്ന അഭിപ്രായമാണ് പല കോണുകളിൽ നിന്ന് ഉയരുന്നത്.

ആകാശ് ചോപ്രയെ പോലുള്ള ക്രിക്കറ്റ് വിദഗ്ദരും ഇന്നലെ ആവശ്യപ്പെട്ടത് മോർഗനെ നായക സ്ഥാനത്ത് നിന്ന് മാറ്റി പകരം മറ്റു വിദേശ താരങ്ങൾക്ക് അവസരം നൽണമെന്നാണ്.എന്തായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കെകെആർ മാനേജ്‌മെന്റാണ്.

മോർഗനെ നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപെടുമ്പോൾ തന്നെ ദിനേശ് കാർത്തിക്കിനെ നായക സ്ഥാനത്തേക്ക് വീണ്ടും തിരികെയെ ത്തിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടാതെ ശുഭ്മാൻ ഗിൽ, ശാകിബ് തുടങ്ങിയ പേരുകളും നായക സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

അഹങ്കാരം അഴകാക്കി മാറ്റിയ ഫുട്‌ബോൾ ചക്രവർത്തി

വിക്കറ്റ് കീപ്പറാണ്, ബൗളിങിനും മടിയില്ല. ഈ വർഷം ഏറ്റവുമധികം സിക്സറുകൾ നേടിയ ഇയാൾ രാജസ്ഥാന്റെ ലൈഫ് ലൈനായേക്കും…