in

വിക്കറ്റ് കീപ്പറാണ്, ബൗളിങിനും മടിയില്ല. ഈ വർഷം ഏറ്റവുമധികം സിക്സറുകൾ നേടിയ ഇയാൾ രാജസ്ഥാന്റെ ലൈഫ് ലൈനായേക്കും…

Glenn Phillips [bilal/aaveshamclub]

ബിലാൽ ഹുസ്സൈൻ; ഗ്ലെൻ ഫിലിപ്സിനെ കുറിച്ചാണ് പറഞ്ഞുവന്നത്. രാജസ്ഥാൻ സ്ക്വാഡിലെ ന്യൂസിലാന്റുകാരൻ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയ ഗ്ലെൻ ഫിലിപ്സ് ന്യൂസിലാന്റിന് വേണ്ടിയും കീപ്പ് ചെയ്യാറില്ല. മികച്ച ഫീൽഡറാണ് ഒപ്പം തന്റെ വലം കൈയ്യൻ ഓഫ് ബ്രേക്ക് കൊണ്ടുള്ള സേവനത്തിനും ഈ ഇരുപത്തിനാല് കാരന് മടിയില്ല. പ്രത്വേകിച്ച് ഒരു ബാറ്റിങ് പൊസിഷനും ഇല്ല, ഇന്റർനാഷണലിൽ കളിച്ച മാച്ചുകളിൽ ഓപണിങ് മുതൽ No6 വരെ ബാറ്റുചെയ്തിട്ടുണ്ട് ഫിലിപ്സ്!

ഈ വർഷം t20 ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരമാണ് ഫിലിപ്സ്! ഇന്നലെ നേടിയ സിക്സും ചേർത്ത് 91 എണ്ണമാണ് ഈ വർഷം മാത്രം ഫിലിപ്സ് അടിച്ചുകൂട്ടിയത് – കൗതുകകരമായ കാര്യം എന്തെന്നാൽ – ഇന്നലെ ഫിലിപ്സിന് വഴിയായി പുറത്തേക്ക് പോയ ലിവിങ്സറ്റോൺ ആണ് ലിസ്റ്റിലെ രണ്ടാമൻ. മൂന്നാമനും രാജസ്ഥാൻ കാരൻ തന്നെ – ഓപണർ എവിൻ ലെവിസ്!

Glenn Phillips [bilal/aaveshamclub]

തന്റെ മികച്ച ഫോം IPL ൽ എത്തിക്കാനാവാതെ പോയ ലിവിങ്സ്റ്റോണിന് പകരം പ്ലേയിങ് ഇലവനിൽ എത്തിയ ഫിലിപ്പ്സിന് ഇന്നലെ പ്രത്വേകിച്ച് ഒന്നും ചെയ്യാനുണ്ടായില്ല. ഓപണർമാരും ദൂബെയും ഒക്കെ ചേർന്ന് ചെന്നൈയുടെ റൺമല ഏറെക്കുറെ കയറി കഴിഞ്ഞ ശേഷമാണ് ഫിലിപ്സ് എത്തിയത് – എന്നിട്ടും ഒരു സിക്സർ നേടിയിട്ടാണ് അയാൾ മടങ്ങിയത്.

ഇനി വരുന്ന രണ്ട് വളരെ പ്രധാനപ്പെട്ട മത്സരങ്ങൾ, കളിക്കുന്നത് രാജസ്ഥാനും ക്യാപ്റ്റന്‍ സഞ്ചുവിനും പ്രിയപ്പെട്ട ഷാർജയിലെ കുഞ്ഞൻ സ്റ്റേഡിയത്തിലും – മുംബൈ, കൊൽക്കത്ത എന്നിവർക്കെതിരെ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഗ്ലെൻ ഫിലിപ്പ്സിന്റെ കരുത്ത് രാജസ്ഥാന് തുണയാവും.

KKR നായക സ്ഥാനത്തേക്ക് കാർത്തിക് ഉൾപ്പെടെ മൂന്ന് പേരുകൾ; മോർഗന് നായക സ്ഥാനം നഷ്ടമാ…

ഇന്ന് ബാംഗ്ലൂർ ജയിച്ചാൽ ഗുണം രാജസ്ഥാന്! ക്വാളിഫൈ ചെയ്യാൻ റൺ റേറ്റ് വേണ്ട!