in

എഴുതിത്തള്ളാൻ വരട്ടെ; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിട്ടില്ല; അവസാന ബെർത്തിൽ പ്ലേ ഓഫ്‌ ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസ്

Mumbai Indian [Twiter/Mumbai Indians]

TMB ; ഐപിഎല്ലിലെ ലീഗ് മത്സരങ്ങൾ അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ 3 ടീമുകളാണ് പ്ലേ ഓഫ്‌ ഉറപ്പിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ 3 ടീമുകളാണ് ഇതുവരെ പ്ലേ ഓഫ്‌ ബെർത്ത് ഉറപ്പിച്ചിരിക്കുന്നത്. പ്ലേ ഓഫീലെ അവസാന സ്ഥാനത്തിനായി കൊൾകത്ത,രാജസ്ഥാൻ, മുംബൈ എന്നീ ടീമുകളാണ് പോരാടുന്നത്.

മുംബൈ കളിച്ച അവസാന മത്സരത്തിൽ ഡൽഹിയോട് പരാജയപ്പെട്ടപ്പോൾ മുംബൈ പ്ലേ ഓഫ്‌ കാണാതെ പുറത്താകുമെന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹം പടർന്നിരുന്നു. എന്നാൽ പ്ലേ ഓഫീലേക്കുള്ള മുംബൈയുടെ സാദ്ധ്യതകൾ അവസാനിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.

Mumbai Indian [Twiter/Mumbai Indians]

14 പോയിന്റുകൾ നേടിയാൽ ഇനിയുള്ള ഒരു ടീമിന് കൂടി പ്ലേ ഓഫിൽ കളിക്കാനാവും. നിലവിലെ പോയിന്റ് ടേബിൾ പ്രകാരം ഈ 14 പോയിന്റുകൾ നേടാൻ മുംബൈക്ക് അവസരമുണ്ട്.
നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ്റുമായി കൊൽകത്തയും 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള രാജസ്ഥാനും മുംബൈയ്ക്കുമാണ് 14 പോയിന്റുകൾ നേടാൻ ഇനി അവസരമുള്ളത്.

മുംബൈയ്ക്ക് ഇനിയുള്ള മത്സരങ്ങൾ രാജസ്ഥാനോടും ഹൈദരാബാടിനോടുമാണ്. ഈ രണ്ട് മത്സരങ്ങളിൽ മികച്ച റൺറേറ്റിൽ വിജയ്ക്കുകയാണെങ്കിൽ മുംബൈക്ക് 14 പോയിന്റുകൾ നേടി പ്ലേ ഓഫ്‌ പ്രതീക്ഷ സജീവമാക്കാം. മുംബൈ രാജസ്ഥനോട് വിജയിക്കുകയാണെങ്കിൽ അവിടെ രാജസ്ഥാന്റെ പ്ലേ ഓഫ്‌ പ്രതീക്ഷകൾ അവസാനിക്കും. പിന്നെയുള്ളത് കൊൽക്കത്തയുടെ കാര്യമാണ്. കൊൽക്കത്തയ്ക്ക് അവസാന മത്സരം രാജസ്ഥാനെതിരെയാണ്.

രാജസ്ഥാനോടുള്ള മത്സരത്തിൽ മുംബൈ വിജയ്ക്കുകയും രാജസ്ഥാൻ കൊൽക്കത്തയെ പരാജയപ്പെടുത്തുകയും ചെയ്‌താൽ മുംബൈക്ക് പ്ലേ ഓഫിലേക്ക് അനായാസം പ്രവേശിക്കാനാവും. അതായത് മുംബൈയുടെ ഇനിയുള്ള സാദ്ധ്യതകൾ രാജസ്ഥന്റെയും കൊൽക്കത്തയുടെയും പ്രകടനങ്ങൾ അനുസരിച്ചാവും. കൂടാതെ രാജസ്ഥാനോടും ഹൈദരാബാടിനോടും മുംബൈ മികച്ച റൺറേറ്റിൽ വിജയ്ക്കുകയും വേണം. എങ്കിൽ മാത്രമേ മുംബൈയുടെ പ്ലേ ഓഫ്‌ പ്രതീക്ഷകൾ സജീവമാകൂ.

പഞ്ചാബ് പുറത്തായി? കൊൽക്കത്തക്ക് പ്ലേ ഓഫ് ഒരു വിജയം അകലെ! സാധ്യതകൾ!

RCB യുടെ ‘സഹായം’ – 2012- ൽ പുറത്തായി എന്ന് ഉറപ്പിച്ച ചെന്നൈ ക്വാളിഫൈ ആയത് ഇങ്ങനെ.