in

പഞ്ചാബ് പുറത്തായി? കൊൽക്കത്തക്ക് പ്ലേ ഓഫ് ഒരു വിജയം അകലെ! സാധ്യതകൾ!

IPL play off/Bilal/aaveshamclub

ബിലാൽ ഹുസൈൻ; കൊൽക്കത്തക്ക് പ്ലേ ഓഫ് ഒരു വിജയം അകലെ! സാധ്യതകൾ!

പഞ്ചാബ് കിങ്സ്!
അവശേഷിക്കുന്ന ഒരു മത്സരം ചെന്നൈ സൂപ്പർ കിങ്സിനെതിരെ, അത് ജയിച്ചാലും 12 പോയിന്റുകൾ മാത്രം! മൂന്ന് മത്സര ഫലങ്ങള്‍ അനുകൂലമാവണം. രാജസ്ഥാൻ മുംബൈ മത്സരത്തിൽ മുംബൈയും, കൊൽക്കത്ത – രാജസ്ഥാൻ മത്സരത്തിൽ രാജസ്ഥാനും, SRH – മുംബൈ മത്സരത്തിൽ SRH ഉം ജയിച്ചാൽ എല്ലാവർക്കും 12 പോയിന്റ് ആവും. ആ സാഹചര്യത്തില്‍ NRR ന് മുൻതൂക്കം ഉണ്ടാക്കിയാൽ ക്വാളിഫൈ ചെയ്യാം, പക്ഷെ….

രാജസ്ഥാൻ റോയൽസ് –
രണ്ട് വിജയം! ഇന്ന് പഞ്ചാബ് തോറ്റതോടെ ഇനി രാജസ്ഥാന് NRR നെ പേടിക്കേണ്ടതില്ല. രണ്ട് മത്സരങ്ങളും ജയിച്ചാൽ നേരിട്ട് ക്വാളിഫൈ ചെയ്യാം. നേരിടേണ്ടത് മുംബൈയേയും കൊൽക്കത്തയേയും. ഇനി മുബൈയോട് പരാജയട്ടെലും പഞ്ചാബിന്റെ കാര്യത്തിലെ പോലെ വിദൂര സാധ്യതയുണ്ട്.

IPL play off/Bilal/aaveshamclub

മുംബൈ ഇന്ത്യൻസ്.

രണ്ട് വിജയങ്ങൾ – നേരിടേണ്ടത് രാജസ്ഥാനെയും SRH നേയും! വേണ്ടത് രണ്ട് മികച്ച വിജയങ്ങൾ – അല്ലെങ്കില്‍ KKR അവസാന മത്സരത്തിൽ പരാജയപ്പെടണം. KKR ഉം റൺ റേറ്റും ഉം മുംബൈക്ക് വിലങ്ങുതടി ആവാം.

കൊൽക്കത്ത!

ഇന്നത്തെ വിജയം കൊൽക്കത്തക്ക് കാര്യങ്ങൾ സിമ്പിൾ ആക്കി. അവസാന മത്സരത്തിൽ രാജസ്ഥാനെ പരാജയപ്പെടുത്തിയാൽ ക്വാളിഫൈ ചെയ്യാം. ഇനി അത് തോറ്റാൽ പോലും, രാജസ്ഥാൻ മുംബൈയോടും മുംബൈ SRH നോടും പരാജയപ്പെട്ടാൽ റൺ റേറ്റിന്റെ ബലത്തിൽ കൊൽക്കത്ത തന്നെ ക്വാളിഫൈ ചെയ്യും.

Lionel Messi Back to Barcelona [MailOnlineSports]

ക്യൂമാന് പകരക്കാരനെ തേടി ബാഴ്സ; സാധ്യത പട്ടികയിൽ സാവി ഉൾപ്പെടെ നാല് സൂപ്പർ പരിശീലകർ

എഴുതിത്തള്ളാൻ വരട്ടെ; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിട്ടില്ല; അവസാന ബെർത്തിൽ പ്ലേ ഓഫ്‌ ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസ്