TBM: സമീപ കാലത്തായി പ്രതിസന്ധികളുടെ കൂമ്പാരമാണ് സ്പാനിഷ് ക്ലബ് ബാഴ്സയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ലയണൽ മെസ്സിയുടെ കൂടുമാറ്റത്തോടെ ബാഴ്സയുടെ പ്രതിസന്ധികൾ ഇരട്ടിയായി. പ്രതിസന്ധികൾ മറികടക്കാൻ മികച്ച പ്രകടനം കൊണ്ട് സാധിക്കുമെന്ന് കരുതിയപ്പോൾ അവിടെയും പ്രതിസന്ധികൾ മാത്രം. ബയേൺ മ്യുണിച്ച്, ബെൻഫിക്ക, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ ടീമുകളോടുള്ള തോൽവി ബാഴ്സയെ കൂടുതൽ ദുരിതത്തിലാക്കി.
- മെസ്സി ഏറ്റവും കൂടുതൽ അപകടകാരിയാക്കുന്നത് അപ്പോഴാണ്, ഉദാഹരണങ്ങൾ നിരവധി ഉണ്ട്…
- മെസ്സി പോയത് സ്പാനിഷ് ലീഗിന് ഗുണമാണെന്ന് ലാലിഗ മേധാവി
- കാൽപ്പന്തു പ്രേമികളെ പിടിച്ചു കുലുക്കിയ ട്രാൻസ്ഫർ ജാലകം
- ചരിത്രം തിരുത്തി അർജൻറീന പോരാളികളുടെ പടയോട്ടം തുടരുന്നു
- തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ചെകുത്താന്മാരുടെ പാരമ്പര്യം…
ഈ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറണമെങ്കിൽ നിലവിലെ പരിശീലകനായ ക്യുമാനെ മാറ്റണമെന്ന നിലപാടിലാണ് ബാഴ്സ മാനേജ്‌മെന്റ്. ടീമിൽ നിന്ന് മികച്ച പ്രകടനം ഉണ്ടായാൽ പ്രതിസന്ധികൾ ഒരു വിധം തണുക്കുമെന്നാണ് ബാഴ്സ മാനേജ്മെന്റിന്റെ നിലപാട്. അതിനാൽ തന്നെ നിലവിലെ പരിശീലകൻ ക്യുമാനെ പുറത്താക്കാൻ തന്നെയുള്ള തീരുമാനത്തിലാണ് ബാഴ്സ.
ബാഴ്സയിലെ ഭാവി ഇനി തന്റെ കയ്യിലല്ല എന്ന ക്യൂമാന്റെ പ്രസ്താവന തന്നെ അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിവാക്കും എന്ന സൂചനയാണ്.
എന്നാൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ക്യൂമാന് പകരം ബാഴ്സ നോട്ടമിട്ടിരിക്കുന്നത് വമ്പൻ പരിശീലകരെ തന്നെയാണ്. ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്, ആന്ദ്രേപിര്‍ലോ, റിവര്‍പ്ലേറ്റിന്റെ അര്‍ജന്റീന പരിശീലകന്‍ മാര്‍സെലോ ഗെല്ലാര്‍ഡോ എന്നിവരുള്ള സാധ്യത പട്ടികയില്‍ മുന്‍താരം സാവി ഹെര്‍ണാണ്ടസും ബാഴ്‌സയുടെ സാധ്യതാ പട്ടികയിലുണ്ട്.
ഇവരിൽ ആരെങ്കിലുമായി ധാരണയിലെത്തിയാൽ മാത്രമേ ക്യുമാനെ ബാഴ്സ പുറത്താക്കുകയുള്ളു. എന്നാൽ കൂമാനെ ഉടന്‍ മാറ്റുകയാണെങ്കില്‍ അക്കാദമി ചുമതല വഹിക്കുന്ന ആല്‍ബെര്‍ട്ട് കാപ്പെല്ലാസിന് താല്‍ക്കാലിക ചുമതല നല്‍കാനും സാധ്യതയുണ്ട്.