in ,

IPL ലെ ബാക്കി മത്സരങ്ങളിലും ലോകകപ്പിനും സാം കറനില്ല, ഈ താരം പകരക്കാരൻ!

Sam Curran [IPL CSK T20]

ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് ഫോർമാറ്റിലും പ്രധാനിയായി മാറിയ താരമാണ് സാം കറൺ. IPL ലും മികവുറ്റ പ്രകടനങ്ങൾ നടത്തി CSK ടീമിലെ എല്ലാമെല്ലാമായി മാറാൻ സാമിന് അധികം കാലം വേണ്ടി വന്നില്ല. എന്നാൽ താരത്തിനും ആരാധകർക്കും മോശം വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ബാക്ക് ഇഞ്ചുറിയാണ് ഇതിന് കാരണം. രാജസ്ഥാനെതിരെയുളള മത്സരത്തിന് ശേഷം നടുവിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ സ്കാനുകളിൽ ലോവർ ബാക്കിൽ പ്രശ്നം ഉള്ളതായി കണ്ടത്.

Sam Curran [IPL CSK T20]

സാമിന് പകരം സഹോദൻ ടോം കറനെ ആണ് ടീമിലേക്ക് ചേർത്തിരിക്കുന്നത്. റിസർവ് ലിസ്റ്റിലേക്ക് പേസർ റീസ് ടോപ്ലിയെ ചേർത്തട്ടുണ്ട്. ഒക്ടോബര്‍ 23 ന് വെസ്റ്റ് ഇൻഡീസിന് എതിരെ ആണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. ഫോംഔട്ടിന്റെ പ്രശ്നങ്ങൾ കൂടി അലട്ടിയിരുന്ന സാമിനെ ചെന്നൈ ടീം മിസ് ചെയ്യില്ല എന്ന് പ്രതീക്ഷിക്കാം.

രണ്ട് ദിവസങ്ങൾക്കുള്ളിൽ സാം നാട്ടിലേക്ക് തിരിക്കും. അവിടെ  പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്കിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വരു. ഓസ്ട്രേലിയക്ക് എതിരെ ഡിസംബറിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരക്ക് മുന്നെ താരത്തിന് തിരികെയെത്താനാവുമോ എന്നതും കണ്ടറിയണം.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കിയ ടീമുകളുടെ പട്ടിക പുറത്ത്; പണമെറിഞ്ഞതിൽ മുൻപന്തിയിൽ ബാംഗ്ലൂരും മുംബൈയും

എംബപ്പേ റയൽ മാഡ്രിഡിൽ പെരസിന്റെ പൂഴിക്കടകൻ, ഞെട്ടിത്തരിച്ചു ഫുട്ബോൾ ലോകം