ആവേശം ക്ലബ് ക്വിസ് കളിക്കു സമ്മാനങ്ങൾ നേടൂ.
Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

എംബപ്പേ റയൽ മാഡ്രിഡിൽ പെരസിന്റെ പൂഴിക്കടകൻ, ഞെട്ടിത്തരിച്ചു ഫുട്ബോൾ ലോകം

ട്രാൻസ്ഫർ വിപണിയുടെ കാര്യത്തിൽ മറ്റുള്ളവർ ചിന്തിച്ച് അവസാനിക്കുന്നിടത്ത് നിന്നും അയാൾ ചിന്തിച്ചു തുടങ്ങുന്നു അയാളുടെ കരുത്തും പരിചയ സമ്പന്നതയും അതാണ്.ലോക ഫുട്ബോൾ ട്രാൻസ്ഫർ വിപണിയുടെ ചരിത്രത്തിൽ ഒരു ചാണക്യൻ ഉണ്ടെങ്കിൽ അത് റയൽമാഡ്രിഡ് പ്രസിഡൻറ് ഫ്ലോറന്റിനോ പേരെസ് മാത്രമാണ്.

ലോക ഫുട്ബോൾ ട്രാൻസ്ഫർ വിപണിയുടെ ചരിത്രത്തിൽ ഒരു ചാണക്യൻ ഉണ്ടെങ്കിൽ അത് റയൽമാഡ്രിഡ് പ്രസിഡൻറ് ഫ്ലോറന്റിനോ പേരെസ് മാത്രമാണ്. എണ്ണപ്പണം കൊണ്ടു പൂത്ത കാശുമായി മാഞ്ചസ്റ്റർ സിറ്റിയോ പാരീസ് സെൻറ് ജർമൻ ക്ലബോ എത്രയൊക്കെ ശ്രമിച്ചാൽ പോലും പെരസ് എന്ന ചാണക്യന്റെ ബുദ്ധിക്ക് പകരം നിൽക്കാൻ കഴിയില്ല.

സാൻന്റിയാഗോ ഭൂമിയിലേക്ക് ആരെയെങ്കിലും കൊണ്ടുവരണമെന്ന് അയാൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ എന്തുവിലകൊടുത്തും അയാൾ അത് ചെയ്തിരിക്കും അത് മറ്റുള്ളവരെ അമ്പരപ്പിച്ചുകൊണ്ട് ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല ആരും പ്രതീക്ഷിക്കാത്ത രീതിയിൽ നൂലിൽ കെട്ടി ഇറക്കുക അതാണ് അദ്ദേഹത്തിൻറെ സ്റ്റൈൽ.

Aavesham CLUB Facebook Group
Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

ട്രാൻസ്ഫർ വിപണിയുടെ കാര്യത്തിൽ മറ്റുള്ളവർ ചിന്തിച്ച് അവസാനിക്കുന്നിടത്ത് നിന്നും അയാൾ ചിന്തിച്ചു തുടങ്ങുന്നു അയാളുടെ കരുത്തും പരിചയ സമ്പന്നതയും അതാണ്. ലോകത്തെ ഞെട്ടിപ്പിച്ച ട്രാൻസ്ഫറുകൾ നടത്തിയ ക്ലബ്ബിൽ നിന്നും ഇനിയും മറ്റുള്ളവരെ ഞെട്ടിക്കുന്ന വാർത്തകൾ വരുകയാണ്.

പാരിസ് സെൻറ് ജർമൻ ക്ലബ്ബിൻറെ ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ റയൽമാഡ്രിഡ് ക്ലബ്ബിലേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുവാൻ തുടങ്ങിയിട്ട് കാലം കുറെയായി. താരത്തിനു മേലുള്ള താല്പര്യം പരസ്യമായി പ്രകടിപ്പിച്ചു കൊണ്ട് റയൽ PSGയെ സമീപിച്ചിരുന്നു എന്നാൽ അന്നും അവർ നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ റയൽമാഡ്രിഡ് പ്രസിഡൻറ് നടത്തിയ പ്രതികരണം ഫുട്ബോൾ ലോകത്തിനെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

ഫ്രഞ്ചു യുവതാരത്തിനെ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലെത്തിക്കുവാനുള്ള കരുക്കളെല്ലാം അടിയിലൂടെ നീക്കിയ ശേഷമാണ് അദ്ദേഹം നിൽക്കുന്നത്. ജനുവരിയിൽ കിലിയൻ എംബാപ്പെയെ കുറിച്ചുള്ള സന്തോഷവാർത്ത ആരാധകർക്ക് കേൾക്കുവാൻ കഴിയുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇത് അടിത്തട്ടിലൂടെ ഡീൽ ഏതാണ്ട് പൂർത്തിയാക്കിയതിൻറെ ലക്ഷണമായാണ് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നത്.

MORE STORIES
മെസ്സിയുടെ കളി പോരാ.. ഇതിലും കൂടുതൽ പ്രതീക്ഷിച്ചു – ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്