in

പിഎസ്ജി ആരാധകരും റെനെ ആരാധകരും തമ്മിൽ കൂട്ടത്തല്ല്; വാഹനം എടുക്കാനാവാതെ കുടുങ്ങി മെസ്സിയും സഹതാരങ്ങളും; വീഡിയോ കാണാം

PSG fans vs Rennes fans

ഫ്രഞ്ച് ലീഗിൽ വമ്പന്മാരായ പിഎസ്ജി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റെനെയുമായി പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ തോൽവി. മെസ്സി, നെയ്മർ, എമ്പാപ്പേ തുടങ്ങിയ പ്രമുഖ സ്ട്രൈക്കർമാർ ഇറങ്ങിയിട്ടും പിഎസ്ജിക്ക് വിജയിക്കാനാവത്തത് വലിയ വിമർശനത്തിന് ഇടയായിരുന്നു. ഫ്രഞ്ച് ലീഗിലെ പിഎസ്ജിയുടെ ആദ്യ തോൽവി കൂടിയായിരുന്നു ഇത്.

എന്നാൽ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടിയാണ് ഫ്രഞ്ച് മാധ്യമങ്ങൾ പുറത്ത് വിടുന്നത്. മത്സരശേഷം പിഎസ്ജി ആരാധകരും റെനെ ആരാധകരും സ്റ്റേഡിയത്തിന് പുറത്തായി ഏറ്റുമുട്ടിയതയാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യൂന്നത്. ഇരുആരാധകരും തമ്മിലുള്ള സംഘർഷത്തിന്റെ വിഡിയോയും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

PSG fans vs Rennes fans

ആരാധകർ തമ്മിലുള്ള സംഘർഷം രൂക്ഷമയതോടെ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. സ്റ്റേഡിയത്തിന് പുറത്തേ സംഘർഷം കാരണം മെസ്സിയും സഹതാരങ്ങളുടെയും കാറുകൾ സ്റ്റേഡിയത്തിന് പുറത്ത് കാർ പാർക്കിങ് ഏരിയയിൽ കുടുങ്ങുകയും ചെയ്തു. പിന്നീട് പോലീസ് എത്തിയത്തോടെയാണ് മെസ്സിക്കും സഹതാരങ്ങൾക്കും വാഹനം പുറത്തെടുക്കാനായത്.

എംബപ്പേ റയൽ മാഡ്രിഡിൽ പെരസിന്റെ പൂഴിക്കടകൻ, ഞെട്ടിത്തരിച്ചു ഫുട്ബോൾ ലോകം

ഇനി റൺ റേറ്റിന്റെ കളി? കൊൽക്കത്തയെ മറികടക്കാൻ മുംബൈക്ക് ആവുമോ?