in

ഇനി റൺ റേറ്റിന്റെ കളി? കൊൽക്കത്തയെ മറികടക്കാൻ മുംബൈക്ക് ആവുമോ?

IPL2021/KKR/MI/RR[Bilal/aaveshamclub]

നെറ്റ് റൺറേറ്റ്; ഇന്ന് ഇത്രയും വലിയ ജയം നേടിയിട്ടും മുംബൈക്ക് പോസിറ്റിവ് റൺറേറ്റ് നേടാൻ ആയിട്ടില്ല. മത്സരത്തിന് മുന്നേ – 0.453 ആയിയുന്ന NRR നെ -048 ആക്കാൻ മുംബൈക്ക് ആയി. KKR – ആയുള്ള വ്യത്യാസം മറികടക്കാൻ ഹൈദരാബാദിനോട് ഇത്രയും വലിയ വിജയം ആവശ്യമില്ല. ചെറിയ വിജയം കൊണ്ട് മറികടക്കാനുമാവില്ല. എന്തായാലും അബു ദാബിയിൽ ഇത്രയും വലിയ വിജയത്തിനും സാധ്യതകള്‍ കുറവാണ്.

ഇന്നലെ മുംബൈ മെച്ചപ്പെടുത്തിയത് +0.405 ആണ്. ഇനി മുംബൈക്ക് കൊൽക്കത്തയും ആയുള്ള വ്യത്യാസം 0.246 ആണ്. ശരിക്കും അതൊരു വലിയ വ്യത്യാസം ആണെങ്കിൽ പോലും ഇന്നലെ മുംബൈ നടത്തിയ പ്രകടനത്തിന് മുന്നിൽ അത് ചെറുതാണ്. അത് പോലൊരു പ്രകടനം നടത്തിയാൽ – ഉദാഹരണത്തിന് ഇന്നലെ നടത്തിയ പ്രകടനം വീണ്ടും ആവർത്തിച്ചാൽ – മുംബൈയുടെ വളരെ മികച്ചത് ആയി മാറും.

ഏറ്റവും എളുപ്പത്തില്‍ ഒരു നാലാം സ്ഥാനക്കാരനെ കിട്ടാൻ ഒരു ടീം തോൽപ്പുകയും ഒരു ടീം ജയിക്കുകയും ചെയ്താൽ മതി. ഈ അവസ്ഥയിൽ രണ്ട് പേരും മോശമല്ലാത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നാലും കൊൽക്കത്ത തന്നെ ക്വാളിഫൈ ചെയ്യും – ഇനി രണ്ട് പേരും ചെറിയ ജയം ജയിച്ചാലും കൊൽക്കത്ത തന്നെ ക്വാളിഫൈ ചെയ്യും.

IPL2021/KKR/MI/RR[Bilal/aaveshamclub]

മുംബൈക്ക് ‘മുൻതൂക്കം’ ; മുംബൈയുടെ മുൻതൂക്കം മത്സര ക്രമത്തിലാണ്. കൊൽക്കത്ത – രാജസ്ഥാൻ മത്സരത്തിന് ശേഷമാണ് മുംബൈക്ക് അവസാന മത്സരം. ഈ മത്സരത്തിലെ റിസൽറ്റ് കണ്ടറിഞ്ഞ് അവസാന മത്സരത്തിന് ഒരുങ്ങാനുള്ള അവസരം മുംബൈക്ക് ഉണ്ട്. കൊൽക്കത്ത തോറ്റാൽ SRH നെ പരാജയപ്പെടുത്തുക എന്ന അത്ര കടുപ്പമല്ലാത്ത ടാസ്ക് മാത്രമാണ് മുംബൈക്കും പ്ലേ ഓഫിനും ഇടയിൽ ഉണ്ടാവുക.

കൊൽക്കത്തക്ക് ഒരേ ഒരു വഴി! ; രാജസ്ഥാനെ മുബൈ തൂക്കിയടിച്ചപ്പോൾ മുബൈയും ആയി പാലിച്ചിരുന്ന സേഫ് ഡിസ്റ്റൻസ് മാറി കൂടുതല്‍ അടുത്തു എന്നത് കൊൽക്കത്തക്ക് ഡേഞ്ചർ ആണ്. രാജസ്ഥാനെ തോൽപ്പിക്കുന്ന എന്നതിലുപരിയായി തങ്ങളുടെ NRR വീണ്ടും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവും രാജസ്ഥാനെതിരെ കൊൽക്കത്ത ഇറങ്ങുക. മത്സര ശേഷം മുബൈ – ഹൈദരാബാദ് മത്സരവും പ്രതീക്ഷയോടെ തന്നെ വീക്ഷിക്കേണ്ടി വരും – തങ്ങളുടെ പ്ലേ ഓഫ് ബർത്ത് ഉറപ്പിക്കാൻ.

രാജസ്ഥാനും പഞ്ചാബും ; രാജസ്ഥാനും പഞ്ചാബും അവസാന മത്സരം ജയിക്കുകയും – മുംബൈ പരാജയപ്പെടുകയും ചെയ്താൽ നാലാം സ്ഥാനക്കാരാൻ 12 പോയിന്റുമായി ആവും ക്വാളിഫൈ ചെയ്യുക. രാജസ്ഥാന് ഒരു തിരിച്ചുവരവ് ഇനിയില്ല എന്ന് തന്നെ പറയാം. -0.737 ഇനി എതിരാളികളുടെ റൺറേറ്റിന് മുകളിലെത്തിക്കാൻ സാധിക്കില്ല. പഞ്ചാബിന് അവസ്ഥ വീണ്ടും ഭേദമാണ്. കൊൽക്കത്ത, മുംബൈ എന്നിവർ വലിയ തോൽവി വഴങ്ങുകയും പഞ്ചാബ് വലിയ ജയം നേടുകയും ചെയ്താൽ പഞ്ചാബിനും സാധ്യത ഉണ്ട്.

പിഎസ്ജി ആരാധകരും റെനെ ആരാധകരും തമ്മിൽ കൂട്ടത്തല്ല്; വാഹനം എടുക്കാനാവാതെ കുടുങ്ങി മെസ്സിയും സഹതാരങ്ങളും; വീഡിയോ കാണാം

CPL ഫൈനലിലെ താരം ചെന്നൈയിലേക്ക്.. ആരാണ് ഡൊമനിക് ഡ്രേക്സ്?