in

CPL ഫൈനലിലെ താരം ചെന്നൈയിലേക്ക്.. ആരാണ് ഡൊമനിക് ഡ്രേക്സ്?

ഡൊമനിക് ഡ്രേക്സ് [Bilal/aaveshamclub]

സാം കറണിന് പകരം യുവ വിൻഡീസ് ഓൾ റൗണ്ടർ, ആരാണ് ഡൊമനിക് ഡ്രേക്സ്?. നുടവിന് പരിക്കേറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായ സാം കറണിന് പകരം സൂപ്പർ കിങ്സ് വിൻഡീസ് യുവ താരം ഡൊമിനിക് ഡ്രേക്സിനെ ടീമിലെത്തിച്ചു.

ബാർബഡോസുകാരനായ ഡ്രേക്സ് ഒരു ഫസ്റ്റ് ക്ളാസ് മത്സരവും, 21 ലിസ്റ്റ് എ മാച്ചുകളും, 19 ടിട്വന്റികളുമാണ് ഇതുവരെ കളിച്ചിട്ടുള്ളത്.

ഡൊമനിക് ഡ്രേക്സ് [Bilal/aaveshamclub]

കഴിഞ്ഞ മാസം നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിൽ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയ്റ്റ്സിനെ ചാമ്പ്യൻമാരാക്കുന്നതിൽ ഈ 23-കാരൻ വലിയ പങ്ക് വഹിച്ചിരുന്നു. ഫൈനലിൽ ആറാമനായി ഇറങ്ങി 24 പന്തിൽ 48 റൺസ് നേടി ടീമിനെ ആദ്യമായി ചാമ്പ്യന്‍സ് ആകുന്നതിൽ സഹായിച്ച ഡ്രേക്സ് ആയിരുന്നു ഫൈനലിലെ താരവും.

CSK യുടെ വെറ്ററൻ താരം ഡ്വെയ്ൻ ബ്രാവോയുടെ കീഴിൽ CPL കളിച്ച ഡ്രേക്സിന് IPL ലേക്ക് വഴികാട്ടിയായതും ബ്രാവോ തന്നെയാവണം. CPL ൽ ബാർബഡോസ് ട്രൈഡന്റ്സിന് വേണ്ടിയും വെസ്റ്റ് ഇൻഡീസ് എ ടീമിനും വേണ്ടിയും ഡ്രേക്സ് കളിച്ചിട്ടുണ്ട്. മുൻ വെസ്റ്റ് ഇൻഡീസ് ഇന്റർനാഷണൽ വെസ്ബർട്ട് ഡ്രേക്സിന്റെ മകനാണ് ഇടം ഈ ഇടം കൈയ്യൻ ഓൾറൗണ്ടർ.

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ നടുവേദന അനുഭവപ്പെട്ട സാം കറൺ സ്കാനിന് വിധേയനാവുകയും ലോവർ ബാക്കിന് പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തും ചെയ്തിരുന്നു. IPL നൊപ്പം ലോകകപ്പും കറന് മിസാവും.

ഇനി റൺ റേറ്റിന്റെ കളി? കൊൽക്കത്തയെ മറികടക്കാൻ മുംബൈക്ക് ആവുമോ?

ചത്ത പിച്ചിലും തീ പടർത്തിയ ഇടംകൈയ്യൻ ഇതിഹാസം, സാക്