വർഷം 2014, വേദി ന്യൂസിലാൻഡിലെ വെല്ലിങ്ടൺ, മക്കല്ലത്തിന്റെ ട്രിപ്പിൾ സെഞ്ച്വറിയുടെ കരുത്തോടെ കിവിസ് സമനില പിടിച്ച ശേഷം ഗാലറിയിലേക്ക് ഇരു ടീമുകളും തിരകെ നടക്കുക ആണ്. ഞാൻ അടക്കം ഒള്ള ഒരു ക്രിക്കറ്റ് പ്രേമി പോലും വിചാരിച്ചിരുന്നില്ല അന്ന് ഗാലറിയിലേക്ക് തിരികെ നടന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ആ താരം പിന്നീട് ഒരിക്കലും നീലകുപ്പായത്തിൽ പ്രത്യക്ഷപ്പെടിലെന്ന്. അതെ ഇന്ത്യൻ ജേഴ്സി 14 കൊല്ലമായി അണിയുന്ന അയാൾ അവസാനമായി ആ ജേഴ്സി അണിയുന്നത് എന്നറിയാൻ പിന്നീട് ഒന്നര കൊല്ലങ്ങൾക്ക് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്ത ഒരു ട്വീറ്റ് വേണ്ടി വന്നു.. അതെ തന്റെ അവസാന മത്സരത്തിലും ഒരു ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേടി കൊണ്ട് അയാൾ 22 വാരയിൽ നിന്നും എന്നേക്കുമായി വിടപറഞ്ഞു. അതെ പറഞ്ഞു വരുന്നത് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇടകയ്യൻ ഫാസ്റ്റ് ബൗളേറേ പറ്റി ആണ് ‘സഹീർ ഖാൻ ‘.
പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളേർ മാരെ കണ്ട് അസൂയപ്പെട്ടിരുരുന്ന കാലത്താണ് അദ്ദേഹത്തിന്റെ കടന്നു വരവ്. കോഴ വിവാദത്താൽ നാണംകെട്ട ഇന്ത്യൻ ടീമിനെ കരകയറ്റാൻ ദാദ കണ്ടെത്തിയ വജ്രായുധങ്ങളിൽ പ്രധാനി തന്നയായിരുന്നു സാക്ക്.2000 ഐ സി സി നോക്ക് ഔട്ട് ട്രോഫിയിൽ കെനിയക്കെതിരെ യുവിക്കൊപ്പം അദ്ദേഹവും അരങ്ങേറ്റം കുറിച്ചു.തൊട്ടടുത്ത മത്സരത്തിൽ സാക്ഷാൽ സ്റ്റീവ് വോയെ ക്ലീൻ ബൗൾഡ് ആക്കി കൊണ്ട് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു ഇന്ത്യയിൽ നിന്ന് ഒരു ഫാസ്റ്റ് ബൗളേർ ലോകം ഭരിക്കാൻ വരുന്നുണ്ടെന്ന് .തുടർന്ന് വന്ന 2003 ഏകദിന ലോകകപ്പ് ൽ ദാദ യുടെ ഇന്ത്യ ഫൈനലിൽ പോണ്ടിംഗിന്റെ കങ്കാരു കളോട് തോൽവി വഴങ്ങി തല താഴ്ത്തി നിന്നപ്പോൾ 7 ഓവറിൽ 67 റൺസ് വഴങ്ങിയ സഹീർ നെടുവിർപോടെ തന്നോട് തന്നെ പറഞ്ഞു കാണണം ഈ തെറ്റിന് ലോകകപ്പ് നേടികൊണ്ട് തന്നെ താൻ പ്രായശ്ചിത്തം ചെയ്യുമെന്ന് .
പക്ഷെ അയാളെ പരിക്കുകൾ വേട്ടയാടാൻ തുടങ്ങി. ഒടുവിൽ ടീമിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറക്കപ്പെട്ടു. ഇർഫാൻ പത്താന്റെയും ശ്രീശാന്തിന്റെയും കടന്നു വരവ് സഹീർ ഇനി ഇന്ത്യൻ ടീമിലേക്കില്ല എന്ന പ്രതീതി ഉളവാക്കി. തോറ്റു കൊടുക്കാൻ തയ്യാറാകാത്ത ആ മുംബൈക്കാരൻ നേരെ പോയത് ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കാനായിരുന്നു.അവിടെ വോർസെസ്റ്റർഷയറിനു വേണ്ടി ഒരു സീസണിൽ 78 വിക്കറ്റ് നേടി കൊണ്ട് അന്താരാഷ്ട്ര തലത്തിലേക്ക് അദ്ദേഹം ശക്തമായി തിരിച്ചു വന്നു.21 ആം നൂറ്റാണ്ടിൽ ഇന്ത്യ ആദ്യംമാ യി ഇംഗ്ലീഷ് മണ്ണിൽ ഒരു പരമ്പര വിജയിച്ചപ്പോൾ ഇന്ത്യൻ ബൌളിംഗ് നിരയുടെ നട്ടെല്ലായി നിന്നതു സഹീർ തന്നെയായിരുന്നു
2007 ലോകകപ്പ്, നാല് കൊല്ലങ്ങൾക്ക് മുന്നേ ജൊഹാനസ്ബർഗിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം തേടി യാത്ര തിരിച്ച ദ്രാവിഡും സംഘവും ലോകകപ്പ് ന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായപ്പോൾ ഓരോ ഭാരതീയനെ പോലെ അയാളുടെ കണ്ണുകളും അന്ന് നിറഞ്ഞു കാണണം. 2011 ലോകകപ്പ്,സച്ചിനു വേണ്ടി ലോകകപ്പ് സ്വന്തമാക്കണം എന്ന വികാരത്തോടെ സഹീറും ലോകകപിനിറങ്ങി.21 വിക്കറ്റുകൾ നേടികൊണ്ട് സഹീർ തന്നെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി മാറി. ഓർമ്മകളിൽ അദ്ദേഹം ആ ലോകകപ്പിൽ കാഴ്ച്ച വച്ച മനോഹരമായ സ്പെല്ലുകൾ കടന്നു വരികയാണ് .338 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 42.3 ഓവറിൽ 282 റൺസ്.
ധോണി സഹീറിനെ പന്തെല്പിക്കുന്നു. ഇയാൻ ബെല്ലിനെ കോഹ്ലിയുടെ കൈയിൽ എത്തിച്ചു ബ്രേക്ക് ത്രൂ നൽകിയ അദ്ദേഹം തോട്ടടുത്ത പന്തിൽ ഒരു സ്വിങ്ങിങ് യോർക്കറിലുടെ 158 റൺസ് എടുത്തു നിന്നുരുന്ന ഇംഗ്ലീഷ് ക്യാപ്റ്റൻ ആൻട്രു സ്‌ട്രോസ്സിനെ വിക്കറ്റിനു മുൻപിൽ കുടുക്കിയപ്പോൾ തോൽവി മുന്നിൽ കണ്ട ഇന്ത്യ ആവേശകരമായ ഒരു ടൈ പിടിച്ചു വാങ്ങിക്കുകയായിരുന്നു. ഏപ്രിൽ 2,24 കൊല്ലം മുൻപ് ബോൾ ബോയായി നിന്ന പയ്യനു വേണ്ടി വിശ്വകിരീടം ഇന്ത്യൻ ടീം നേടുമ്പോൾ ഫൈനലിൽ പവർപ്ലേ ഓവറുകളിൽ ടൂർണമെന്റിലുടനീളം ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത തരംഗക്കും ദിൽഷനുമെതിരെ സാക്ക് എറിഞ്ഞ ആദ്യത്തെ 5 ഓവറുകളിൽ മൂന്നും മെയ്ഡൻ ആയിരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മനസിലാക്കാം അയാളുടെ റേഞ്ച് എന്താണെന്നു . ജോഹന്നാസ്ബർഗിൽ പറ്റിയ ആ പാപക്കറ അയാൾ വാങ്കടെയിൽ കഴുകി കളഞ്ഞിരിക്കുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പേസ് നിരയുള്ളത് നമ്മുടെ ഇന്ത്യക്കാണ് ബുമ്രക്കും ഇശാന്തിനുമൊ പ്പം നിങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. Happy birthday zaheer khan