in

CryCry

ഇന്ത്യൻ ജനതയുടെ കണ്ണീർ അഡ്‌ലൈഡിൽ വീഴ്ത്തിയ ന്യൂ സൗത്ത് വെയൽസ് കാരന്റെ കഥ..

ജോഷ് ഹെയ്സൽവുഡ്, ന്യൂ സൗത്ത് വെയൽസിൻ വേണ്ടി ക്രിക്കറ്റ്‌ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 19 വയസ്സിൽ അരങ്ങേറ്റം കുറിച്ചു. ആഷേസ്, ലോകകപ്പ് വിജയങ്ങളിലെ നിർണായക സാനിധ്യം.

ഓർമ്മയുണ്ടോ ആ ദിനം. ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തിന് മുന്നിൽ എല്ലാം നഷ്ടപെട്ടു പരാജയത്തിന്റെ പടികുഴിൽ വീണ ആ ദിനം.36 എന്നാ സംഖ്യ ഭാരതീയർക്ക് വെറുക്കപെട്ടതായ അതെ ദിനം.അന്നേ ദിവസം വെറും അഞ്ചു ഓവറിൽ എട്ടു റൺസ് വിട്ട് കൊടുത്ത്‌ അഞ്ചു വിക്കറ്റ് നേടി പേര് കേട്ട ഇന്ത്യൻ ബാറ്റിംഗ് നിരയെ അഡ്‌ലൈഡിലെ ഡഗ് ഔട്ടിലേക്ക് തിരകെ അയച്ച ഒരു ബൗളേറുണ്ട്.ബാഗി ഗ്രീനിന് പുറകിൽ 38 നമ്പറിന് താഴെ ആ പേരും കൊത്തി വെച്ചിട്ടുണ്ട്. ജോഷ് ഹെയ്സൽവുഡ്.

ഗ്ലെൻ മക്ഗ്രാത്തിനെ മാതൃകയാക്കിയാണ് അയാൾ ക്രിക്കറ്റ്‌ ജീവിതം തുടക്കം കുറിക്കുന്നത്. തന്റെ ഉയരം കൊണ്ടും കൃത്യമായ ലൈനും ലെങ്തും കൊണ്ട് ബാറ്റസ്മാന്മാരെ ഒട്ടേറെ തവണ കൂടാരം കയറ്റിയത് ഓരോ ആരാധകരും സന്തോഷത്തോടെ വീശിച്ചതാണ്. ന്യൂ സൗത്ത് വെയൽസിൻ വേണ്ടി ക്രിക്കറ്റ്‌ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഈ ഫാസ്റ്റ് ബൗളേർ തന്റെ 19 ആം വയസിൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.2010 ൽ ബോർഡർ ഗവസ്‌കർ ട്രോഫിക്കുള്ള ടീമിലേക്ക് തെരെഞ്ഞെടുക്കപെട്ടെങ്കിലും പരിക്ക് കാരണം അയാൾ പിന്നീട് നാലു വർഷങ്ങൾക്ക് ശേഷമാണ് ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറിയത്.

തന്റെ മാതൃക പുരുഷനെ പോലെ ഓസ്ട്രേലിയക്ക് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് നേടാൻ ജോഷ് ഹെയ്‌സൽ വുഡിന് സാധിച്ചിട്ടുണ്ട്.2015 ആഷേസ് ഓസ്ട്രേലിയ തിരകെ പിടിക്കുമ്പോൾ 16 വിക്കറ്റുകളും,2017-18 ആഷേസിൽ 21 വിക്കറ്റുകളും നേടിയിട്ടുണ്ട്.ചെന്നൈ സൂപ്പർ കിങ്സ്‌ ഈ സീസണിൽ തങ്ങളുടെ നാലാമത്തെ ഐ പി ൽ കിരീടം നേടിയപ്പോഴും എന്നും കിരീടങ്ങൾ ഏറെ വാരികൂട്ടിയ കാങ്കരൂകളുടെ ട്രോഫി ക്യാബിനറ്റിൽ ഇന്നേ വരെ ഇടാംനേടാതെയിരുന്ന കുട്ടിക്രിക്കറ്റിന്റെ കനക കിരീടം ചുംബിചപ്പോഴും തന്റെതായ വ്യക്തി മുദ്ര ആ ഫാസ്റ്റ് ബൗളേർ പതിപ്പിച്ചിരുന്നു.

നിങ്ങളുടെ പ്രിയപ്പെട്ട മക്ഗ്രാത്തിന് ഒപ്പം എത്താൻ നിങ്ങൾ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ജനത അവരുടെ കൊച്ചു മക്കൾക്ക് ഓസ്സിസ് ക്രിക്കറ്റിന്റെ ചരിത്രം പറഞ്ഞു കൊടുക്കുമ്പോൾ അതിലെ ഒരു അദ്ധ്യായം നിങ്ങളുടേതായി മാറട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.

പരിശീലകനോട് ബഹുമാനമില്ല; മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഫ്രഞ്ച് താരം…

മറന്നുപോയോ നമ്മുടെ റാഫിക്കും ഉണ്ടായിരുന്നു ഏറ്റവും വേഗതയേറിയ ഗോൾ, ഓർമ്മകളിൽ ഹെഡ്മാസ്റ്റർ റാഫി…