“നിങ്ങൾ എല്ലായിപ്പോഴും പരിശീലകനെ ബഹുമാനിക്കണം എന്നാണു ഞാൻ പഠിച്ചിട്ടുള്ളത്. പരിശീലകൻ എല്ലാവർക്കും മുകളിൽ നിൽക്കുന്നയാളാണ്. നിങ്ങൾ വലിയ താരമാണോ യൂത്ത് പ്ലെയറാണോ എന്നതവിടെ പ്രധാനപ്പെട്ട കാര്യമല്ല. പരിശീലകൻ എന്നയാൾ എല്ലാറ്റിന്റെയും തലവൻ തന്നെയാണ്.”
“മെസി എവിടെയാണെന്ന കാര്യത്തിൽ പോച്ചട്ടിനോക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അതൊരുപാട് കാര്യങ്ങൾ വ്യക്തമാക്കി തരുന്നു. ഈ സംഭവിച്ചതൊരു നല്ല കാര്യമല്ല, മെസിയിൽ നിന്നുമുണ്ടായ ഇത്തരത്തിലുള്ള പ്രവൃത്തി ഞെട്ടിപ്പിക്കുന്ന ഒന്നാണ്.”
മെസിക്ക് പോച്ചട്ടിനോയിൽ നിന്നും അനാദരവ് ഏൽക്കേണ്ടി വന്നു. പരിശീലകനാവണം ഏറ്റവും കരുത്തുറ്റയാൾ, യഥാർത്ഥ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാൾ. അദ്ദേഹത്തെ ഏറ്റവും നല്ല രീതിയിൽ ബഹുമാനിക്കുന്നയാൾ എന്റെ അഭിപ്രായത്തിൽ കിലിയൻ എംബാപ്പയാണ്. മറ്റുള്ളവരിൽ ഞാനത് കാണുന്നില്ല.”
“നിങ്ങൾ നിങ്ങളുടെ പരിശീലകനെ ബഹുമാനിച്ചില്ലെങ്കിൽ വിജയം കണ്ടെത്താൻ ഒരിക്കലും സാധിക്കുകയില്ല. പിഎസ്‌ജി കഴിഞ്ഞ വർഷങ്ങളിൽ ഇക്കാരണം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.”