in

LOVELOVE OMGOMG

മറന്നുപോയോ നമ്മുടെ റാഫിക്കും ഉണ്ടായിരുന്നു ഏറ്റവും വേഗതയേറിയ ഗോൾ, ഓർമ്മകളിൽ ഹെഡ്മാസ്റ്റർ റാഫി…

ആരെയും അതിശയിപ്പിക്കുന്ന വിധത്തിൽ തല കൊണ്ട് ഗോൾ നേടുന്നതിൽ വിദഗ്ധനായിരുന്നു റാഫി. അതുകൊണ്ട് ആരാധകർ അദ്ദേഹത്തിനെ സ്നേഹത്തോടെ ഹെഡ് മാസ്റ്റർ റാഫി എന്നായിരുന്നു വിളിക്കുന്നത്. അന്ന് പൂനൈ സിറ്റിക്കെതിരെ കളി തുടങ്ങി 48 സെക്കൻഡ് ആയപ്പോൾ തന്നെ ഗോൾ സ്കോർ ചെയ്തിരുന്നു. ഇന്നും ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ ഗോൾ അന്ന് റാഫി നേടിയതാണ്, ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 5 ഗോളുകൾ താഴെ പട്ടികപ്പെടുത്തുന്നു…

Mohammed Rafi KBFC

കിരീടം ഇല്ലെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഓർത്തുവയ്ക്കാൻ ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അനവധി ഫുട്ബോൾ പ്രതിഭകൾക്ക് ജന്മം നൽകിയ കേരളത്തിൽ നിന്നും ഒരു ക്ലബ്ബ് ഉണ്ടാകുമ്പോൾ അത് ഓർത്തുവയ്ക്കാൻ ഒരുപാട് നിമിഷങ്ങൾ നൽകുന്നതിൽ അതിശയോക്തി ഒന്നുമില്ല.

ഇന്ത്യൻ ഫുട്ബോളിൽ പണം ഒഴുകി തുടങ്ങിയത് ഇന്ത്യൻ സൂപ്പർ ലീഗ് വന്നതിനുശേഷമാണ് എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് വരുന്നതിനു മുൻപേ തന്നെ ഫുട്ബോൾ ട്രാൻസ്ഫർ ബുക്കുകളിൽ കോടിപതിയായ ആദ്യ ഇന്ത്യൻ താരമാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ മുഹമ്മദ് റാഫി.

Mohammed Rafi KBFC

പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്ക് വേണ്ടി കളിച്ച അദ്ദേഹം അവരുടെ ആദ്യ ഐഎസ്എൽ കിരീടം വിജയത്തിൽ നിർണായക പങ്കുവഹിച്ചു. തൊട്ടടുത്ത വർഷം തന്നെ താരത്തിനെ ബ്ലാസ്റ്റേഴ്സ് പൊക്കി. ആ തവണ ആറു ഗോളുകൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി എതിരാളികളുടെ വലയിൽ റാഫി അടിച്ചുകയറ്റി.

ആരെയും അതിശയിപ്പിക്കുന്ന വിധത്തിൽ തല കൊണ്ട് ഗോൾ നേടുന്നതിൽ വിദഗ്ധനായിരുന്നു റാഫി. അതുകൊണ്ട് ആരാധകർ അദ്ദേഹത്തിനെ സ്നേഹത്തോടെ ഹെഡ് മാസ്റ്റർ റാഫി എന്നായിരുന്നു വിളിക്കുന്നത്.
അന്ന് പൂനൈ സിറ്റിക്കെതിരെ കളി തുടങ്ങി 48 സെക്കൻഡ് ആയപ്പോൾ തന്നെ ഗോൾ സ്കോർ ചെയ്തിരുന്നു. ഇന്നും ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ ഗോൾ അന്ന് റാഫി നേടിയതാണ്, ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 5 ഗോളുകൾ താഴെ പട്ടികപ്പെടുത്തുന്നു

1 . ഡേവിഡ് വില്യംസ് (12 സെക്കൻഡ്)- എടികെ മോഹൻ ബഗാൻ vs ഹൈദരാബാദ് എഫ്‌സി
2 . ജെറി മാവിമിംഗ്താംഗ (23 സെക്കൻഡ്) – നോർത്ത് ഈസ്റ്റ് vs കേരള ബ്ലാസ്റ്റേഴ്‌സ്
3 .ക്ലീറ്റൺ സിൽവ (25 സെക്കൻഡ്) -ബെംഗളൂരു എഫ്‌സി vs മുംബൈ സിറ്റി
4 . ക്രിസ് ഡാഗ്നാൽ (29 സെക്കൻഡ്)- കേരള ബ്ലാസ്റ്റേഴ്‌സ് vs നോർത്ത് ഈസ്റ്റ്
5 . മുഹമ്മദ് റാഫി (48 സെക്കൻഡ്) – കേരള ബ്ലാസ്റ്റേഴ്‌സ് വസ് പൂനെ

ഇന്ത്യൻ ജനതയുടെ കണ്ണീർ അഡ്‌ലൈഡിൽ വീഴ്ത്തിയ ന്യൂ സൗത്ത് വെയൽസ് കാരന്റെ കഥ..

ബാഴ്സലോണയുടെ യുവപ്രതിഭ ഗാവിയുടെ മേൽ കണ്ണുവെച്ച് മാഞ്ചസ്റ്റർ സിറ്റി…