in ,

LOVELOVE OMGOMG LOLLOL

ബാഴ്സലോണയുടെ യുവപ്രതിഭ ഗാവിയുടെ മേൽ കണ്ണുവെച്ച് മാഞ്ചസ്റ്റർ സിറ്റി…

പ്രതിഭാധനരായ യുവതാരങ്ങൾക്ക് മേൽ പെപ്പ് ഗാർഡിയോള എന്ന പരിശീലകന് ഉള്ള കണ്ണ് ലോകപ്രശസ്തമാണ്. ഇത്തവണ അവർ കണ്ണു വെക്കുന്നത് ബാഴ്സലോണയുടെ യുവപ്രതിഭയായ ഗാവിയെ ആണെന്നാണ് റിപ്പോർട്ട്. എൽ നാഷണൽ ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

തങ്ങളാഗ്രഹിക്കുന്ന താരങ്ങളെയെല്ലാം തങ്ങളുടെ ക്ലബ്ബിൽ എത്തിക്കുവാൻ മാത്രം സാമ്പത്തിക ശേഷിയുള്ള ഒരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റി. അവകാശപ്പെടാൻ ചരിത്രമോ പാരമ്പര്യമോ ഒന്നും അവർക്കില്ല എന്നാൽ സമീപകാല പ്രകടനങ്ങൾ അവരെ മറ്റുള്ളവരിൽ നിന്നും ഒരുപാട് ഉയരേ നിർത്തുന്നു.

പെപ്പ് ഗാർഡിയോള പരിശീലകനായി വന്നതിനുശേഷം മാഞ്ചസ്റ്റർ സിറ്റി എന്ന ക്ലബ്ബിന് ഉണ്ടായ മാറ്റം അഭൂതപൂർവ്വം ആണ്. ആർക്കും ആധിപത്യം ഉറപ്പിക്കാൻ കഴിയാത്ത വിധം കഠിനമായ മത്സരങ്ങൾ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ കിരീടങ്ങൾ നേടുവാൻ അവർക്ക് കഴിഞ്ഞു എന്നത് ഒട്ടും ചെറിയ കാര്യമല്ല.

പ്രതിഭാധനരായ യുവതാരങ്ങൾക്ക് മേൽ പെപ്പ് ഗാർഡിയോള എന്ന പരിശീലകന് ഉള്ള കണ്ണ് ലോകപ്രശസ്തമാണ്. ഇത്തവണ അവർ കണ്ണു വെക്കുന്നത് ബാഴ്സലോണയുടെ യുവപ്രതിഭയായ ഗാവിയെ ആണെന്നാണ് റിപ്പോർട്ട്. എൽ നാഷണൽ ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

സ്പാനിഷ് ഫുട്ബോളിലെ യുവ വാഗ്ദാനങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ഈ 17കാരന് 2023 വരെ കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണയുമായി കരാർ ഉണ്ട്. താരത്തിന് അവർ നിശ്ചയിച്ചിരിക്കുന്ന റിലീസ് ക്ലോസ് 42 മില്യൺ യൂറോയാണ്. ഈ തുക കൊടുത്ത് അദ്ദേഹത്തിന് ഇംഗ്ലണ്ടിലെത്തിക്കുന്ന കാര്യം സിറ്റി പരിഗണിക്കുന്നുണ്ട്. അതേസമയം താരത്തിനെ വിട്ടുനിൽകുവാൻ ബാഴ്സലോണ അധികൃതർ തയ്യാറാക്കുക എന്നത് സംശയത്തിന്റെ നിഴലിൽ തന്നെയാണ്.

മറന്നുപോയോ നമ്മുടെ റാഫിക്കും ഉണ്ടായിരുന്നു ഏറ്റവും വേഗതയേറിയ ഗോൾ, ഓർമ്മകളിൽ ഹെഡ്മാസ്റ്റർ റാഫി…

ഫിഫ ദി ബെസ്റ്റ് 2021; മികച്ച മൂന്നു താരങ്ങളെ ഫിഫ പ്രഖ്യാപിച്ചു…