in

LOVELOVE OMGOMG CryCry LOLLOL AngryAngry

ഫിഫ ദി ബെസ്റ്റ് 2021; മികച്ച മൂന്നു താരങ്ങളെ ഫിഫ പ്രഖ്യാപിച്ചു…

നേരത്തെ പ്രഖ്യാപിച്ച നോമിനേഷൻ ലിസ്റ്റിൽ നിന്നും ഇതിനകം പുസ്കാസ് അവാർഡ്, മികച്ച ഗോൾകീപ്പർ, മികച്ച പരിശീലകൻ എന്നീ വിഭാഗത്തിലുള്ളവരുടെ ഫൈനലിസ്റ്റുകളെയും ഫിഫ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ഏറ്റവും മികച്ച പുരുഷ-വനിത താരത്തിനുള്ളവരുടെയും അവസാന മൂന്നു പേരുടെ ഫൈനൽ ലിസ്റ്റ് ഫിഫ പുറത്തു വിട്ടിരിക്കുന്നു.

FIFA the best

2021-ലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരാണെന്ന് അറിയാൻ ആരാധകർ വളരെയധികം ആകാംക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്. ഫിഫ സമ്മാനിക്കുന്ന ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങൾ സമ്മാനിക്കാൻ ഇനി ദിവസങ്ങളുടെ ദൂരം മാത്രമേയുള്ളൂ.

ജനുവരി 17-ന് ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലാൻഡിലെ സൂറിച്ചിൽ വെച്ച് നടക്കുന്ന വെർച്വൽ ഇവന്റിലാണ് ഫിഫ പുരസ്‌കാര വിജയികളെ പ്രഖ്യാപിക്കുക. 2021 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് ഫിഫ അവാർഡുകൾ നൽകപ്പെടുന്നത്.

FIFA the best

നേരത്തെ പ്രഖ്യാപിച്ച നോമിനേഷൻ ലിസ്റ്റിൽ നിന്നും ഇതിനകം പുസ്കാസ് അവാർഡ്, മികച്ച ഗോൾകീപ്പർ, മികച്ച പരിശീലകൻ എന്നീ വിഭാഗത്തിലുള്ളവരുടെ ഫൈനലിസ്റ്റുകളെയും ഫിഫ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ഏറ്റവും മികച്ച പുരുഷ-വനിത താരത്തിനുള്ളവരുടെയും അവസാന മൂന്നു പേരുടെ ഫൈനൽ ലിസ്റ്റ് ഫിഫ പുറത്തു വിട്ടിരിക്കുന്നു.

2021 ഫിഫ ദി ബെസ്റ്റ് വിമൻസ് പ്ലയെർ അവാർഡിനുള്ളവരുടെ ഫൈനൽ ലിസ്റ്റ് ഇങ്ങനെയാണ്…

– ജെന്നിഫർ ഹെർമോസോ (സ്പെയിൻ/ബാഴ്സലോണ)

– സാം കെർ (ഓസ്‌ട്രേലിയ/ചെൽസി)

– അലക്സിയ പുറ്റെല്ലസ് (സ്പെയിൻ/ബാഴ്സലോണ)

2021 ഫിഫ ദി ബെസ്റ്റ് മെൻസ് പ്ലയെർ അവാർഡിനുള്ളവരുടെ ഫൈനൽ ലിസ്റ്റ് ഇങ്ങനെയാണ്…

– റോബർട്ട് ലെവന്റോസ്‌കി (പോളണ്ട്/ബയേൺ മ്യൂണിക്ക്)

– ലയണൽ മെസ്സി (അർജന്റീന/ബാഴ്സലോണ/പാരീസ് സെന്റ് ജെർമെയ്ൻ)

– മുഹമ്മദ് സലാ (ഈജിപ്ത്/ലിവർപൂൾ)

ബാഴ്സലോണയുടെ യുവപ്രതിഭ ഗാവിയുടെ മേൽ കണ്ണുവെച്ച് മാഞ്ചസ്റ്റർ സിറ്റി…

മെസ്സിക്കൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കാൻ കഴിയുന്നു; PSG സൂപ്പർ താരം