കൃത്യമായി യുവ താരങ്ങളെ വളർത്തിയെടുക്കാൻ കഴിവുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഐ എസ് എല്ലിലെ ഏറ്റവും മികച്ച താരങ്ങളായി ഈ യുവ താരങ്ങളും മാറി കഴിഞ്ഞു. സഹൽ അബ്ദുൽ സമദ് മുതൽ സച്ചിന് സുരേഷ് വരെ ഇതിന് ഉദാഹരണം. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു യുവ മലയാളി താരത്തെ കൂടി സ്വന്തമാക്കി കഴിഞ്ഞു.
കോഴിക്കോട്കാരനായ തോമസ് ചെറിയാൻ എന്നാ ഇന്ത്യൻ അണ്ടർ 19 താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പ്രമുഖ മാധ്യമമായ 90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.നിലവിൽ 18 വയസാണ് താരത്തിന്.ഡിഫെൻഡറാണ് താരം.
തോമസ് ചെറിയാനെ കൂടാതെ മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിട്ടുണ്ട്. അറ്റാക്കർ ആണ് താരം. ഇദ്ദേഹത്തിനും 18 വയസാണ് പ്രായം. തോമസ് ചെറിയാൻ ഒപ്പം ഇന്ത്യൻ അണ്ടർ -19 ടീമിലെ അംഗവുമായിരുന്നു ഇദ്ദേഹം.
