in ,

CryCry LOVELOVE OMGOMG AngryAngry LOLLOL

അൽവാരോയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ അവസരം ലഭിച്ചു, ട്രാൻസ്ഫർ രഹസ്യങ്ങൾ ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ആറു മത്സരങ്ങൾ കളിച്ചു പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോയിന്റ് ടേബിളിൽ നാലു വിജയവും ഒരു സമനിലയും ഒരു തോൽവിയും ആയി 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് തുടരുന്നത്. 5 മത്സരങ്ങ ളിൽ നിന്നും 13 പോയിന്റ് ഉള്ള എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ആറു മത്സരങ്ങൾ കളിച്ചു പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോയിന്റ് ടേബിളിൽ നാലു വിജയവും ഒരു സമനിലയും ഒരു തോൽവിയും ആയി 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് തുടരുന്നത്. 5 മത്സരങ്ങ
ളിൽ നിന്നും 13 പോയിന്റ് ഉള്ള എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്തുള്ളത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തങ്ങളുടെ പഴയ താരമായ അൽവാരോ വസ്കസിനെ തിരികെ കൊണ്ടുവരാൻ അവസരം ഉണ്ടായിരുന്നു. സ്പാനിഷ് താരത്തിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിലേക്ക് എഫ് സി ഗോവ ഓഫർ ചെയ്തുവെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ ടാർഗറ്റ് മറ്റൊന്ന് ആയിരുന്നു.

അർജന്റീന താരമായ ഗുസ്താവോ ബ്ലാങ്കോയെ സ്വന്തമാക്കാൻ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ. എന്നാൽ ആ നീക്കങ്ങൾ പരാജയപ്പെട്ടതോടെ പിന്നീട് ക്വാമി പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കി. ഇതിനിടയായിരുന്നു അൽവാരോ വസ്കസിനെ തിരികെ ബ്ലാസ്റ്റേഴ്സിലേക്ക് പറഞ്ഞയക്കാൻ ഗോവ മുന്നോട്ടു വന്നത്.

എന്നാൽ അൽവാരോ വസ്കസ് ടു കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നടക്കാതെ വന്നതോടെ താരം തന്റെ നാടായ സ്പെയിനിലേക്ക് മടങ്ങി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഒരു സീസണിൽ കളിച്ച അൽവാരോ വസ്കസ് ആരാധകരുടെ മനം കവരുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സ് വിട്ട താരം എഫ് സി ഗോവയിലേക്ക് ആണ് പിന്നീട് ചേക്കേറിയത്. 2024 വരെ ഗോവയുമായി കരാർ ഒപ്പുവെച്ചെങ്കിലും ഒരു സീസണിന് ശേഷം താരം സ്പെയിനിലേക്ക് മടങ്ങി.

2026 ലോകകപ്പ് കളിക്കാൻ ഇന്ത്യക്ക് സാധ്യത വർധിക്കുന്നു കുവൈത്തിനെ തോൽപ്പിച്ച് ഇന്ത്യൻ മിഷൻ

മലയാളി താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്