in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സ് ഇതിഹാസങ്ങൾ ഏറ്റുമുട്ടിയപ്പോൾ ഡേവിഡിന് വിജയം

മരുഭൂമിയിലെ മണലാരണ്യത്തിന് നടുവിൽ, കേരള ബ്ലാസ്റ്റേഴ്സ് എന്ന ഫുട്ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ 2 ഇതിഹാസ പുരുഷൻമാർ തങ്ങളുടെ ടീമുകളുമായി പരസ്പരം കൊമ്പ് കോർത്തപ്പോൾ വിജയം കിംഗ് ഡേവിഡ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഹൃദയംകൊണ്ട് പേര് വിളിച്ചു തങ്ങളുടെ ഹൃദയ രക്തത്തിൽ എഴുതി ചേർത്ത ഡേവിഡ് ജെയിംസ് എന്ന ആശാന് സ്വന്തം.

ദുബായിൽ വച്ച് നടന്ന ലെജൻഡ് ഫുട്ബോൾ ലീഗിൽ ആയിരുന്നു. ആദ്യ സീസണൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും പരിശീലകനും ആയിരുന്ന, പിന്നീട് രണ്ട് സീസണുകളിൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം അലങ്കരിച്ച ഡേവിഡ് ജെയിംസ് എന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം നയിച്ച വേൾഡ് ഇലവനും.

കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ബൾഗേറിയൻ ഇതിഹാസം ഡിമിത്രിയോ ബർബറ്റോ എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം നയിച്ച ടീമും തമ്മിൽ ഏറ്റുമുട്ടിയത്.

മരുഭൂമിയിലെ മണലാരണ്യത്തിൽ അക്ഷരാർത്ഥത്തിൽ ഒരു ഗോൾ മഴ തന്നെ സൃഷ്ടിക്കാൻ ഈ ഒരു മത്സരം കൊണ്ട് കഴിഞ്ഞിരുന്നു. രണ്ടു പകുതികളിലും ആയി 11 ഗോളുകൾ പിറന്ന മത്സരത്തിൽ ഡേവിഡ് ജെയിംസിന്റെ ടീമിന് ആയിരുന്നു വിജയം.

8-3 എന്ന സ്കോർ ലൈനിൽ ആയിരുന്നു ചുവന്ന ചെകുത്താന്മാരെ വേൾഡ് ഇലവൻ പരാജയപ്പെടുത്തിയത്.

മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ബസ് ബ്രൗൺ നൽകിയ ഒരു അസിസ്റ്റൽ കൂടിയായിരുന്നു ബർബെറ്റോ ഗോൾ നേടിയത് . മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് എന്ന ഫുട്ബോൾ ക്ലബ്ബിലെ ഓർമ്മകളെ കുറിച്ചും ഈ താരങ്ങൾ മനസ്സുതുറന്നു.

മലയാളി താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് തിരിച്ച് വരാനാവുമോ? എന്താണ് പിച്ച് റിപ്പോർട്ട്..വായിക്കാം…