in , ,

LOVELOVE CryCry

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് തിരിച്ച് വരാനാവുമോ? എന്താണ് പിച്ച് റിപ്പോർട്ട്..വായിക്കാം…

രണ്ടാം ഇന്നിങ്സിൽ ഓസിസ് 241 വിജയലക്ഷ്യവുമായി ഇറങ്ങുമ്പോൾ ഓസീസിനെ പിടിച്ച് കെട്ടാൻ ഇന്ത്യയ്ക്ക് സാധിക്കുമോ? അതല്ല ഇന്ത്യയെ മറികടന്ന അനായാസം ബാറ്റ് ചെയ്യാൻ ഓസീസിന് സാധിക്കുമോ? എങ്ങനെയായായിരിക്കും രണ്ടാം ഇന്നിങ്സിൽ പിച്ചിന്റെ സ്വഭാവം?

2023 ലോകക്കപ്പിലെ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പ്രതീക്ഷിച്ച നിലവാരത്തിൽ ബാറ്റ് ചെയ്യാൻ സാധിച്ചില്ല. നിശ്ചിത 50 ഓവറിൽ 240 റൺസാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്. ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ, ജഡേജ എന്നിവർക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല, നിർണായക മത്സരത്തിൽ മോശം പ്രകടനമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായത്.

രണ്ടാം ഇന്നിങ്സിൽ ഓസിസ് 241 വിജയലക്ഷ്യവുമായി ഇറങ്ങുമ്പോൾ ഓസീസിനെ പിടിച്ച് കെട്ടാൻ ഇന്ത്യയ്ക്ക് സാധിക്കുമോ? അതല്ല ഇന്ത്യയെ മറികടന്ന അനായാസം ബാറ്റ് ചെയ്യാൻ ഓസീസിന് സാധിക്കുമോ? എങ്ങനെയായായിരിക്കും രണ്ടാം ഇന്നിങ്സിൽ പിച്ചിന്റെ സ്വഭാവം?

ടോസ് നേടിയ ഓസിസ് നായകൻ പാറ്റ് കുമ്മിൻസ് ആദ്യം ബോളിങ് തിരഞ്ഞെടുക്കാനും ഒരു കാരണമുണ്ട്. കാരണം ഫൈനൽ പോരാട്ടം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ടാം ഇന്നിങ്സിൽ ബൗളിങ്ങിൽ ദുഷ്കരമാവാൻ സാദ്ധ്യതകൾ ഏറെയാണ്. പ്രത്യേകിച്ച് സ്പിന്നർമാർക്ക്.

പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ ഫോമിലാണെന്നത് ഇന്ത്യയ്ക്ക് അഡ്വാന്റേജ് നല്കുന്നുണ്ടണെങ്കിലും മോഡി സ്റ്റേഡിയത്തിൽ രണ്ടാം ഇന്നിങ്സിൽ സ്പിന്നർമാർക്ക് ദുഷ്ക്കരമാണ് എന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. പ്രതെയ്കിച്ചു മധ്യ ഓവറുകളിൽ ഇന്ത്യ ആശ്രയിക്കുന്നത് സ്പിന്നർമാരെയാണ്.

ഇന്ന് ഇന്ത്യ അത്തരത്തിൽ സ്പിന്നർമാരെ ആശ്രയിച്ചാൽ ഇന്ത്യക്ക് പണി കിട്ടും.കൂടാതെ ആറാം ബൗളർ ഇല്ലാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.ചുരുക്കി പറഞ്ഞാൽ രണ്ടാം ഇന്നിങ്സിൽ പിച്ച് റിപ്പോർട്ടിൽ ഓസിസിന് തന്നെയാണ് അഡ്വാന്റേജ്‌.

ബ്ലാസ്റ്റേഴ്സ് ഇതിഹാസങ്ങൾ ഏറ്റുമുട്ടിയപ്പോൾ ഡേവിഡിന് വിജയം

ഇന്ത്യൻ ഫുട്ബോൾ ഇനി വേറെ ലെവൽ അയ്സൺ വെങ്ങർ എത്തുന്നു