in

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് രഹസ്യമായി ആ വിദേശ സൂപ്പർ തരവുമായുള്ള കരാർ നീട്ടി…

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ കളിച്ച താരങ്ങളെ എല്ലാവരെയും തന്നെ നിലനിർത്തണമെന്ന് ആണ് ആരാധകരുടെ ആവശ്യം. എല്ലാവരേയും നിർത്തുക എന്നത് സാധ്യമല്ലെങ്കിലും തങ്ങൾക്ക് പറ്റുന്നവരെ നിലനിർത്തുവാൻ ആണ് മാനേജ്മെൻറ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് വിദേശ സൂപ്പർതാരങ്ങളുമായി ഉള്ള കരാർ ബ്ലാസ്റ്റേഴ്സ് ഇതിനോടകംതന്നെ ദീർഘിപ്പിച്ചു എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ.

KBFC

2022 – 2023 സീസണിന്റെ തയാറെടുപ്പിന്റെ ഭാഗമായി ക്രൊയേഷ്യന്‍ സെന്റര്‍ ഡിഫെന്‍ഡര്‍ മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ കരാര്‍ പുതുക്കി എന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് അഡ്രിയാന്‍ ലൂണയുടെ കോണ്‍ട്രാക്റ്റ് സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

2021 ജൂലൈ 22നാണ് അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു ലൂണ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്. അതായത് 2022 – 2023 സീസണ്‍ വരെ. ബ്ലാസ്റ്റേഴ്സില്‍ എത്തിയ ആദ്യ സീസണില്‍തന്നെ (2021 2022) ക്ലബ്ബ് മാനേജ്മെന്റിനെയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെയും തൃപ്തിപ്പെടുത്തിയതോടെയാണ് ലൂണയുടെ കരാര്‍ പുതുക്കിയത്.

ഉറുഗ്വെന്‍ മിഡ്ഫീല്‍ഡ് ജനറലുമായി 2025 വരെയാണ് ബ്ലാസ്റ്റേഴ്സ് കരാര്‍ ദീര്‍ഘിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2021 – 2022 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍ പ്രവേശിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് അഡ്രിയാന്‍ ലൂണയായിരുന്നു. ജസല്‍ പരിക്കേറ്റ് പുറത്തായതോടെ ലൂണയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചിരുന്നത്.

അതെസമയം 29കാരനായ ലൂണയുടെ കരാര്‍ പുതുക്കിയതു സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

യുവ താരങ്ങൾ ആറാടിയ മത്സരത്തിൽ ഗുജറാത്തിന് വിജയം

രാജസൂയം തുടങ്ങാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു…