in

LOVELOVE

രാജസൂയം തുടങ്ങാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു…

നാളെ ആദ്യമത്സരത്തിനിറങ്ങുന്ന രാജസ്ഥാനെക്കാളും എന്തെങ്കിലും ഒരു മുൻ‌തൂക്കം ഹൈദരാബാദിനുണ്ടെങ്കിൽ അത് കെയ്ൻ വില്യംസൺ എന്ന ‘ക്യാപ്റ്റൻ’ മാത്രമാണ്.വില്ലിയുടെ ചാണക്യതന്ത്രങ്ങളെ മറികടക്കാനുള്ള ‘താരത്തിളക്കം’ സഞ്ജുവിന്റെ കൂടെയുണ്ടെന്ന് തന്നെ വിശ്വസിക്കുന്നതിനാൽ നാളത്തെ വിജയം രാജസ്ഥാന് തന്നെയാവും എന്ന് ഉറച്ച് വിശ്വസിക്കുന്നു.

ഓപ്പൺ ചെയ്യാനിറങ്ങുന്ന ജോസ് ബട്ലർ തന്നെയാകും ബാറ്റിങ്ങിൽ പ്രധാന ആയുധം.താളം കണ്ടെത്തിക്കഴിഞ്ഞാൽ പിച്ചിന്റെ സ്വഭാവമോ ഗ്രൗണ്ടിന്റെ വലുപ്പമോ ഒന്നും ബട്ലർക്ക് പ്രശ്നമാവില്ല.ആദ്യ വിക്കറ്റ് വീണാൽ പിന്നെ എത്തുന്നത് നായകനും മലയാളക്കരയുടെ അഭിമാനവുമായ, സിക്സറുകളെ പ്രണയിച്ചവൻ …സഞ്ജു സാംസൺ.എതിരാളികൾ ജാഡ കാണിച്ചാലും ഇല്ലെങ്കിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും സിക്സറുകളും ഫോറുകളും പ്രവഹിക്കുമെന്നുറപ്പ്.ഈ സീസണിലെ ആദ്യ സെഞ്ചുറി നാളെ സഞ്ജുവിന്റെ ബാറ്റിൽ നിന്നായാലും അദ്‌ഭുതപ്പെടാനില്ല.

ബാറ്റിങ്ങിന് കരുത്ത് പകരാൻ വാൻഡർ ഡസനും ഹെറ്റ്മയറും ഓൾറൗണ്ടർ നീഷവും ഒക്കെ ഉണ്ടെങ്കിലും അവസാന ഇലവനിൽ എത്തുന്ന 4 വിദേശ താരങ്ങൾ ആരെന്നറിയാൻ കാത്തിരുന്നേ പറ്റൂ.

ഇനി ബൗളിംഗ് ഡിപ്പാർട്മെന്റിന്റെ കാര്യം.ആക്രമണം തുടങ്ങാൻ ലോകത്തിലെ ഏറ്റവും അപകടകാരികളായ ബൗളറിൽ ഒരാളായ ട്രെൻഡ്‌ ബോൾട്ട്,കൂട്ടിന് ഇന്ത്യയുടെ സ്പീഡ് സ്റ്റാർ പ്രസിദ്ദ്‌ കൃഷ്ണ.സ്പിൻ കൈകാര്യം ചെയ്യാൻ അനുഭവസമ്പത്ത് കൊണ്ടും കൗശലം കൊണ്ടും അനുഗ്രഹീതരായ രവിചന്ദ്രൻ അശ്വിനും യുസ്‌വേന്ദ്ര ചാഹലും.ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് രാജസ്ഥാന്റെതാണെന്ന് അവകാശപ്പെട്ടാൽ അതിൽ അതിശയോക്തിയില്ല.

ഹൈദരാബാദിനെ പൂർണമായും എഴുതിതള്ളുകയല്ല.വില്യംസണ് പുറമെ രാഹുൽ ത്രിപാഠി,നിക്കോളാസ് പുരാൻ തുടങ്ങിയ മികച്ച താരങ്ങൾ അവർക്കുമുണ്ട്.ഇവർക്ക് പുറമെ ഹൈദരാബാദ് നിരയിൽ കാണാൻ ആഗ്രഹിക്കുന്ന മറ്റൊരു താരം നമ്മുടെ സ്വന്തം വിഷ്ണു വിനോദാണ്.പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കാനും മികച്ച പ്രകടനം നടത്താനും വിഷ്ണു വിനോദിനും കഴിയട്ടെ എന്നാശംസിക്കുന്നു

ബ്ലാസ്റ്റേഴ്‌സ് രഹസ്യമായി ആ വിദേശ സൂപ്പർ തരവുമായുള്ള കരാർ നീട്ടി…

ചരിത്രം തിരുത്തി യുവ താരം..