in ,

യുവ താരങ്ങൾ ആറാടിയ മത്സരത്തിൽ ഗുജറാത്തിന് വിജയം

ഐ പി ൽ അരങ്ങേറ്റത്തിൽ ഗുജറാത്ത്‌ ടൈറ്റാൻസിന് വിജയം. മറ്റൊരു അരങ്ങേറ്റക്കാരായ ലക്ക്നൗ സൂപ്പർ ജയന്റ്സിനാണ് ഗുജറാത്ത്‌ തോല്പിച്ചത്. ഗുജറാത്തിന്റെ വിജയം 5 വിക്കറ്റിനായിരുന്നു.

ഐ പി ൽ അരങ്ങേറ്റത്തിൽ ഗുജറാത്ത്‌ ടൈറ്റാൻസിന് വിജയം. മറ്റൊരു അരങ്ങേറ്റക്കാരായ ലക്ക്നൗ സൂപ്പർ ജയന്റ്സിനാണ് ഗുജറാത്ത്‌ തോല്പിച്ചത്. ഗുജറാത്തിന്റെ വിജയം 5 വിക്കറ്റിനായിരുന്നു.

ടോസ് ലഭിച്ച ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബൌളിംഗ് തിരഞ്ഞെടുത്തു. ആദ്യ പന്തിൽ തന്നെ രാഹുലിനെ മടക്കി ഷമി ക്യാപ്റ്റന്റെ തീരുമാനം ശെരിയാണെന്ന് തെളിയിച്ചു. ഷമിയുടെ തീ തുപ്പുന്ന പന്തുകൾക്ക് മുന്നിൽ ഡി കോക്കിനും മനീഷ് പാന്ധ്യക്കും ഉത്തരം ഉണ്ടായിരുന്നില്ല.ഇരുവരെയും ഷമി കൂടാരം കേറ്റി.

ദീപക്ക് ഹൂഡയും യുവ താരം ആയുഷ് ബാഡോനിയും തോൽക്കാൻ ഒരുക്കമായിരുന്നുമില്ല.ഇരുവരുടെയും ഫിഫ്റ്റി ലക്കനൗ സ്കോർ 158 ലെത്തിച്ചു. ഗുജറാത്തിന് വേണ്ടി ഷമി മൂന്നും വരുൺ ആരോൺ രണ്ടും റാഷിദ്‌ ഖാൻ ഒരു വിക്കറ്റും നേടി.

159 റൺസ് വിജയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഗുജറാത്തിനെ ആദ്യ ഓവറുകളിൽ തന്നെ സമർദ്ദത്തിലാക്കി ചമീരാ രണ്ട് വിക്കറ്റ് സ്വന്തമാക്കി. പക്ഷെ ക്യാപ്റ്റൻ ഹാർദിക്കും മാത്യു വെയ്ഡും ഇന്നിങ്സ് മുന്നോട്ട് നയിച്ചു. അടുത്ത അടുത്ത ഓവറുകളിൽ ഇരുവരെയും പുറത്താക്കി ലക്ക്നൗ തിരകെ വരുമെന്ന് കരുതിയെങ്കിലും മില്ലറിന്റെയും ടെവാട്ടിയുടെയും യുവ താരം സദർഘാനിയുടെയും കൂറ്റൻ അടികൾ ഗുജറാത്തിനെ വിജയ തീരത്തിലെത്തിച്ചു.

ചരിത്ര നേട്ടവുമായി ഷമി..

ബ്ലാസ്റ്റേഴ്‌സ് രഹസ്യമായി ആ വിദേശ സൂപ്പർ തരവുമായുള്ള കരാർ നീട്ടി…