in ,

വിജയവഴിയിൽ തിരകെയെത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറിങ്ങുന്നു, എതിരാളികൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

വിജയവഴിയിൽ തിരകെയെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നുറങ്ങുന്നു. എതിരാളികൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 മുതൽ വാസ്കോയിലെ തിലക് മൈതാനിയിൽ ആരംഭിക്കും.

എട്ടാം ഐ എസ് ൽ സീസണിന്റെ 81 ആം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടും.മത്സരം ഇന്ത്യൻ സമയം രാത്രി 7:30 മണിക്ക് വാസ്കോയിൽ തിലക് മൈതാനിയിൽ അരങ്ങേറും.

10 മത്സരങ്ങളുടെ അപരാചിത കുതിപിന് ശേഷം എതിരില്ലാത്ത ഒരു ഗോളിന് ബാംഗ്ലൂർ എഫ് സി ക്ക് എതിരെ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടിരുന്നു.ഹൈദരാബാദ് എഫ് സി യോട് എതിരില്ലാത്ത അഞ്ചു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിക്കൊണ്ടാണ് നോർത്ത് ഈസ്റ്റ്‌ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത് .

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് നിരയിൽ പരിക്കെറ്റ മുഹമ്മദ്‌ ഇർഷാദ് കളിച്ചേക്കില്ല.കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ കെ പി രാഹുൽ ഒഴികെ ബാക്കി താരങ്ങൾ എല്ലാം ഫിറ്റ്നസ് വീണ്ടുടെത്തു കഴിഞ്ഞു.

നിലവിൽ 12 മൽസരങ്ങളിൽ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും.15 കളികളിൽ നിന്ന് 10 പോയിന്റുള്ള നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അവസാന സ്ഥാനത്തുമാണ്.

ശ്രീശാന്ത് ഉൾപ്പെടെയുള്ളവർക്ക് വമ്പൻ നേട്ടം നൽകുന്ന പ്രസ്താവനയുമായി ബിസിസിഐ

സഞ്ജു നായകനായി ശ്രീശാന്ത് പന്തെറിയുന്ന കേരള ടീമിനെ നമ്മുക്ക് വേണ്ടേ????