in , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

സ്പെയിനിൽ നിന്ന് താരങ്ങളെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്‌സ്..

കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിദേശ ട്രാൻസ്ഫറുകൾ നടത്തുന്ന ടീമാണ്. അവർക്ക് ആവശ്യമുള്ള താരങ്ങളെ കൃത്യ സമയത്ത്‌ അവർ ടീമിലെത്തിച്ചിരിക്കും. കഴിഞ്ഞ ദിവസം ചർച്ചിൽ ബ്രദയേഴ്‌സിൽ നിന്ന് ബ്രയസ് മിറാണ്ടയെ എത്തിച്ചത് തന്നെ ഏറ്റവും വലിയ ഉദാഹരണം.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയുടെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് അടുത്തതായി ലക്ഷ്യം വെക്കുക ഒരു സെന്റർ ഫോർവേഡിനെയാണ്. ഡയസിന് വേണ്ടി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വല വിരിച്ചിരിക്കുന്നത്. എന്നാൽ മറ്റൊരു ഫുട്ബോൾ മാധ്യമമായ 90nd സ്റ്റോപ്പജ് മറ്റൊരു തരത്തിൽ വാർത്തകൾ പുറത്ത് വിട്ടിരിക്കുകയാണ്.

റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ശക്തമായിരുന്നു . എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റോയ് കൃഷ്ണ ഇന്ത്യക്ക് പുറത്തുള്ള ക്ലബ്ബുമായി കരാറിൽ എത്തിയെന്നാണ്.അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് മറ്റു മാർഗങ്ങൾ തേടുകയാണ്.

സ്പെയിനിൽ പന്ത് തട്ടുന്ന രണ്ട് വിദേശ താരങ്ങൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.സ്ട്രൈക്കർമാരാണ് ഇരു താരങ്ങളും. പക്ഷെ ഈ താരങ്ങൾ ആരൊക്കെയാണെന്ന് വ്യക്തമല്ല.

ഒപ്പമെത്തി ടീം ഇന്ത്യ..

ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നത് ഒരേ ഒരു കാര്യത്തിന് വേണ്ടി, ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ..