in

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ സൈനിങ് അപ്ഡേറ്റ് നൽകി മാർക്കസ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആറാമത്തെ വിദേശ സൈനിങ് ഉണ്ടാകുമോ? ഉണ്ടെങ്കിൽ എപ്പോഴായിരിക്കുമത്? എന്ന ചോദ്യങ്ങൾക്ക് മാർകസ് നൽകിയ മറുപടി 100 ശതമാനം ഉറപ്പോടെ ഉണ്ടാകുമെന്ന് തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ സൈനിങ്ങിന് വേണ്ടിയാണ്. അഞ്ച് വിദേശ താരങ്ങളുടെ ഒപ്പ് സുരക്ഷിതമാക്കിയ ബ്ലാസ്റ്റേഴ്സിന്റെ അവസാന സൈനിങ് ഓഗസ്റ്റ് മാസത്തിൽ വരുമെന്ന് ഉറപ്പാണ്.

ഒരുപക്ഷെ, ആരാധകർ കാത്തിരിക്കുന്ന അൽവാരോ വസ്കസിന്റെ പകരക്കാരനെ / ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരത്തെ പറ്റി അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആറാമത്തെ വിദേശ സൈനിങ് ഉണ്ടാകുമോ? ഉണ്ടെങ്കിൽ എപ്പോഴായിരിക്കുമത്? എന്ന ചോദ്യങ്ങൾക്ക് മാർകസ് നൽകിയ മറുപടി 100 ശതമാനം ഉറപ്പോടെ ഉണ്ടാകുമെന്ന് തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്സിന് താരത്തെ പറ്റിയുള്ള വ്യക്തമായ പ്രൊഫൈൽ ലഭിക്കേണ്ടതുണ്ടെന്നും, അതിനാൽ തന്നെ യൂറോപ്പിലെ മുൻനിര ഡിവിഷനുകളിലുൾപ്പടെ എല്ലാ ഓപ്ഷനുകളും ബ്ലാസ്റ്റേഴ്‌സ് നോക്കുമെന്നാണ് മാർക്കസ് പറഞ്ഞത്.

കൂടാതെ അൽവാരോ വാസ്കസിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത് ട്രാൻസ്ഫർ വിൻഡോ അവസാനത്തോടെ അടുത്ത സമയത്താണെന്നും മാർക്കസ് കൂട്ടി ചേർത്തു. ഈ മാസം ഓഗസ്റ്റ് 31 ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കാനിരിക്കെ ഈ മാസം തന്നെ ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ സൈനിങ് ഒഫീഷ്യൽ പ്രഖ്യാപനം ആരാധകർക്ക് ലഭിക്കും.

Marcus on twitter

നായകൻ അഡ്രിയാൻ ലൂണ, മാർക്കോ ലെസ്‌കോവിച്, വിക്ടർ മോംഗിൽ, ഇവാൻ കലിയുഷ്നി, അപോസ്‌റ്റോലാസ് ജിയാനു എന്നീ വിദേശ താരങ്ങൾക്ക് പുറമെ അവസാന സൈനിങ്ങായി വരാൻ പോകുന്നത് ഒരു കിടിലൻ വിദേശ താരമായിരിക്കുമെന്ന് നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു.

ഒരു യുവതാരത്തെ കൂടി വിറ്റഴിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹ പ്രകടനത്തിന് ശേഷം ഇവാൻ പറഞ്ഞത്..