in

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സിന് ഒരു സന്തോഷ വാർത്തയും🤩, ഒരു സങ്കട വാർത്തയും..🥹

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐ എസ് എൽ മത്സരങ്ങൾ പുനരാരംഭിക്കുകയാണ്. ഇന്ന് ഒഡിഷക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. ഒഡിഷയേ തോൽപ്പിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് ഒന്നാം സ്ഥാനം തിരകെ പിടിക്കുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോൾ ഒരു സന്തോഷ വാർത്തയും സങ്കട വാർത്തയും ഉണ്ടായിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം കെ പി രാഹുൽ ഈ മത്സരം കളിക്കില്ലെന്നതാണ് ഈ സങ്കട വാർത്ത.സസ്പെന്ഷനിലാണ് താരം നിലവിൽ. മോഹൻ ബഗാനെതിരെ നടന്ന അവസാന മത്സരത്തിൽ സീസണിലെ നാലാം യെല്ലോ കാർഡ് ലഭിച്ചതിനലാണ് രാഹുലിന് വിലക്ക് നേരിടുന്നത്.

സന്തോഷകരമായ വാർത്ത ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ജീക്സൺ തിരകെ വരുകയാണ്. മുംബൈ സിറ്റിക്കെതിരെ നടന്ന എവേ മാച്ചിന് ശേഷം താരം ഐ എസ് എൽ കളിച്ചിട്ടില്ല. ഒഡിഷക്കെതിരെ അദ്ദേഹം ആദ്യ ഇലവനിൽ തന്നെ ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മത്സരം രാത്രി 7.30 ക്കാണ്.

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ താരങ്ങളുടെ അരങ്ങേറ്റം ഇന്നുണ്ടാവുമോ? ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് 😍🔥

ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല!!👀.. ചരിത്രം തിരുത്തിയെഴുത്താൻ ഇവാനാശാനും പിള്ളേരും ഇന്നിറങ്ങുന്നു…