in , , ,

ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല!!👀.. ചരിത്രം തിരുത്തിയെഴുത്താൻ ഇവാനാശാനും പിള്ളേരും ഇന്നിറങ്ങുന്നു…

അങ്ങനെ നാളുകൾക്ക്‌ ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ കളിക്കാൻ ഇന്നിറങ്ങുകയാണ്. കരുത്തന്മാരായ ഒഡിഷ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7:30ക്കാണ് മത്സരം നടക്കുക. എന്നാൽ ഈ മത്സരത്തിന് മുന്നോടിയായുള്ള ചില കണക്കുകൾ ഇവാനാശാനും കളിക്കാർക്കും തിരച്ചടി നൽകുന്നതാണ്.

ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചിട്ടുള്ളത് ആറ് മത്സരങ്ങളാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ഒരു മത്സരത്തിൽ പോലും കലിംഗ സ്റ്റേഡിയത്തിൽ ജയിക്കാൻ കഴിഞ്ഞട്ടില്ല.

ആറ് മത്സരങ്ങളിൽ അഞ്ച് തോൽവിയും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന് കലിംഗ സ്റ്റേഡിയത്തിൽ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളു. കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ പത്ത് ഗോളുകൾ നേടുകയും 18 ഗോൾ വഴങ്ങുകയും ചെയ്തിട്ടുണ്ട് ബ്ലാസ്റ്റേഴ്‌സ്.

എന്തിരുന്നാലും ഈ നാണംകെട്ട റെക്കോർഡ് തിരുത്തിയെഴുതാനായിരിക്കും ആശാനും പിള്ളേരുമിന്നെറങ്ങുക. മത്സരം തത്സമയം സൂര്യ മൂവീസ്, ജിയോ സിനിമ, സ്പോർട്സ് 18 എന്നിവയിൽ കാണാം.

ബ്ലാസ്റ്റേഴ്‌സിന് ഒരു സന്തോഷ വാർത്തയും🤩, ഒരു സങ്കട വാർത്തയും..🥹

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് സന്തോഷവാർത്ത❤️‍🔥കിടിലൻ താരം മടങ്ങിവരുന്നു😍🔥